

കോഴിക്കോട്: അര്‍ജുന്റെ കുടുംബത്തിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് ലോറി ഡ്രൈവര്‍ മനാഫ്. താന്‍ തെറ്റ് ചെയ്തിട്ടില്ല, ആര്‍ജുന്റെ പേരില്‍ ഫണ്ട് പിരിച്ചിട്ടില്ലെന്നും മനാഫ് മാധ്യമങ്ങളോട് പറഞ്ഞു.
'സത്യമായിട്ടും അവരുടെ കുടുംബം പറഞ്ഞത് കേട്ടിട്ടില്ല. എന്നെ നിങ്ങള്‍ക്ക് വിശ്വസിക്കാം. ഞാന്‍ എവിടെ നിന്നെങ്കിലും ഫണ്ട് പിരിച്ചതായി കണ്ടെത്തിയാല്‍ ഞാന്‍ നടുറോഡില്‍ വന്നുനില്‍ക്കാം, നിങ്ങള്‍ക്ക് എന്നെ കല്ല് എറിഞ്ഞുകൊല്ലാം. ഞാന്‍ ഒരിക്കലും അങ്ങനെ ഒരു കാര്യം ചെയ്തിട്ടില്ല. മനാഫ് ഒരു രണ്ടായിരം രൂപ കൊണ്ടുകൊടുക്കാന്‍ പോകുന്ന ഒരാളായി നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?. എന്താ അങ്ങനെ പറഞ്ഞതെന്ന് അറിയില്ല. എന്റെ മക്കളാണേ സത്യം ആ വാര്‍ത്താ സമ്മേളനത്തെ പറ്റി അറിയില്ല.
ഞാന്‍ ആ യുട്യൂബ് ചാനല്‍ തുടങ്ങിയത് എന്റെ കാര്യം അവിടെ വച്ച് ഗംഗാവലി തീരത്ത് വച്ച് സംസാരിക്കാനാണ്. അര്‍ജുന്റെ വിഷയത്തിന് ശേഷം ഞാന്‍ അക്കാര്യത്തില്‍ ഒന്നും പറഞ്ഞിട്ടില്ല. ഇനി ഞാന്‍ ആ യൂട്യൂബ് ചാനല്‍ സജീവമാക്കും, ആരുടെയും തറവാട് സ്വത്ത് എടുത്തിട്ടല്ല അത് തുടങ്ങിയത്. ഇത് എന്റെ യൂട്യൂബ് ചാനലാണ്. എന്റെ പുതിയ ലോറിക്ക് അര്‍ജുന്‍ എന്ന് പേരിടും, അതൊന്നും എനിക്ക് പ്രശ്‌നമില്ല. ഞാന്‍ വേറെ ലവലാ.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഈ വൈകാരികത വച്ചിട്ടാണ് ജനഹൃദയങ്ങളില്‍ അര്‍ജുന്‍ എത്തിയത്. എന്റെ കുടുംബമായി അവരെ കണ്ടതില്‍ എന്താണ് തെറ്റ്. അമ്മ എന്റെ അമ്മയാണ്. എന്നെ തള്ളിപ്പറഞ്ഞാലും എന്റെ അമ്മയാണ്. അര്‍ജുന്റെ കുടുംബം എന്റെ കുടുംബമാണ്. ഇപ്പോള്‍ ബുദ്ധിമോശത്തിന്റെ പേരില്‍ എന്നെ തള്ളിപ്പറഞ്ഞാലും എനിക്ക് അവരെ ഒഴിവാക്കാനാവില്ല. ഇനിയും ഞാന്‍ എന്റെ ജോലിക്കാരുടെ കൂടെയുണ്ടാകും. അമ്മയുടെ ഏത് ലൈവ് ആണ് ഞാന്‍ യൂട്യൂബ് ചെയ്തത്. ലോറി ഉടമ മനാഫ് എന്നാണ് യൂട്യൂബ് ചാനലിന്റെ പേര്. അതില്‍ അമ്മയുമായി ഒരു അഭിമുഖം ഇല്ല. 20 ദിവസം മുന്‍പാണ് യൂട്യൂബ് ചാനല്‍ തുടങ്ങിയത്. അങ്ങനെ യൂട്യൂബ് ചാനല്‍ തുടങ്ങുന്നത് തെറ്റാണോ?. അത് എന്റെ ഇഷ്ടത്തിന് ഞാന്‍ എന്തും ചെയ്യും.
കാര്യമായ തര്‍ക്കങ്ങള്‍ ഒന്നും തമ്മില്‍ ഇല്ല. ഒരു എന്തുപറഞ്ഞാലും അവര്‍ എന്റെ കുടുംബമാണ്. ആരോപണങ്ങള്‍ അവര്‍ തെളിയിക്കട്ടെ. അപ്പോള്‍ എന്നെ മാനാഞ്ചിറ സ്‌ക്വയറിന് മുന്നില്‍ വച്ച് കല്ലെറിഞ്ഞ് കൊല്ലാം. അര്‍ജുന്റെ ചിത അണഞ്ഞിട്ടില്ല. എന്നെ എന്തിനാണ് ക്രൂശിക്കുന്നത്. ഞാന്‍ ചെയ്തതൊക്കെ അവിടെ നിലനില്‍ക്കും. അവര്‍ പറഞ്ഞത് എന്താണെന്ന് കേട്ടിട്ട് വേണമെങ്കില്‍ മാധ്യമങ്ങളെ കാണാം' മനാഫ് പറഞ്ഞു.
അതേസമയം ലോറി ഉടമ മനാഫിനെതിരെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബം രംഗത്തെത്തി. കുടുംബത്തിന്റെ വൈകാരികതയെ ചില വ്യക്തികള്‍ ചൂഷണം ചെയ്തു. ഇതില്‍ വളരെയേറെ സൈബറാക്രമണം നേരിടുന്നുണ്ട്. അര്‍ജുന് മാസം 75,000 രൂപ മാസശമ്പളമുണ്ട്. ഇത്രയും പണം ലഭിച്ചിട്ടും ജീവിക്കാന്‍ പറ്റുന്നില്ലെന്ന് പറഞ്ഞ് പ്രചരിപ്പിക്കുകയാണ്. പല കോണില്‍ നിന്നും ഫണ്ട് സ്വരൂപിക്കുന്നുവെന്നും, മനാഫിനെ പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ട് അര്‍ജുന്റെ സഹോദരിഭര്‍ത്താവ് ജിതിന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലിന് ഒപ്പം നിന്ന എല്ലാവരെയും നന്ദി അറിയിക്കുന്നതായി ജിതിന്‍ പറഞ്ഞു. മാധ്യമശ്രദ്ധ കിട്ടാനായി മനാഫ് പലതും ചെയ്തു. അര്‍ജുന്റെ കുടുംബം ദാരിദ്ര്യത്തിലാണെന്ന് പറഞ്ഞ് മനാഫ് സാമ്പത്തിക സഹായം പറ്റുന്നു. അര്‍ജുന്റെ പേരില്‍ സമാഹരിക്കുന്ന ഫണ്ട് കുടുംബത്തിന് വേണ്ട. അര്‍ജുന്റെ കുട്ടിയെ നാലാമത്തെ കുട്ടിയായി വളര്‍ത്തുമെന്ന് മനാഫ് പറഞ്ഞു. അര്‍ജുന്റെ ഭാര്യ ഇതു കേട്ട് വളരെ തകര്‍ന്നു.അര്‍ജുന്റെ ഭാര്യക്കും കുട്ടിക്കും ജീവിക്കാനുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഒരുക്കി നല്‍കിയിട്ടുണ്ട്. യൂട്യൂബ് ചാനലുകള്‍ക്ക് അഭിമുഖം നല്‍കി മനാഫ് കുടുംബത്തെ ദ്രോഹിക്കുകയാണ്. മറ്റുള്ളവരുടെ മുന്നില്‍ കുടുംബത്തെ അപമാനിക്കുകയാണ്. സഹായിച്ചില്ലെങ്കിലും കുത്തി നോവിക്കരുത് എന്നും അര്‍ജുന്റെ കുടുംബം ആവശ്യപ്പെട്ടു. ഇനിയും തങ്ങളുടെ കുടുംബത്തിന്റെ വൈകാരികത ചൂഷണം ചെയ്തു മുന്നോട്ടുപോകരുത്. അങ്ങനെ ചെയ്തില്ലെങ്കില്‍ കുടുംബത്തിന് ശക്തമായി മുന്നോട്ടു പോകേണ്ടി വരുമെന്ന് ജിതിന്‍ പറഞ്ഞു.
മനാഫിന് യുട്യൂബ് ചാനലുണ്ട്. അവിടെ നിന്നുള്ള വീഡിയോ എടുത്ത് ചാനലില്‍ ഇട്ടു. അര്‍ജുന്റെ കുടുംബത്തോട് സ്നേഹമുണ്ടെങ്കില്‍ അങ്ങനെ ചെയ്യുമായിരുന്നോ?. ഈശ്വര്‍ മാല്‍പ്പെയും മനാഫും ചേര്‍ന്ന് അവിടെ നാടകം കളിക്കുകയായിരുന്നു. യൂട്യൂബ് ചാനല്‍ വഴി വ്യൂസ് കൂട്ടാനാണ് ഈശ്വര്‍ മാല്‍പെ ശ്രമിച്ചത്. പബ്ലിസിറ്റിക്ക് വേണ്ടി ഇപ്പോഴും ഓടിനടക്കുകയാണ്. ഡ്രജ്ഡര്‍ കൊണ്ടു വരുന്നതില്‍ മനാഫ് നിരുത്സാഹപ്പെടുത്തുകയാണ്. ഡ്രജ്ഡര്‍ കൊണ്ടു വരുന്നതിന് രണ്ടു ദിവസം മുമ്പ് മനാഫുമായി തങ്ങള്‍ വഴക്കുണ്ടായെന്ന് അര്‍ജുന്റെ സഹോദരന്‍ അഭിജിത്ത് പറഞ്ഞു.ഈശ്വര്‍ മാല്‍പെ മറ്റൊരു സ്ഥലത്താണ് തിരച്ചില്‍ നടത്തിയത്. പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്താണ് ഡ്രജ്ഡര്‍ എത്തിച്ചത്. അതു തകര്‍ക്കാനാണ് മനാഫും ഈശ്വര്‍ മാല്‍പെയും ശ്രമിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന്റെ മൂന്നാംഘട്ടത്തില്‍ മനാഫും ഈശ്വര്‍ മാല്‍പെയും ചേര്‍ന്ന് നാടകം കളിക്കുകയായിരുന്നു. മനാഫിനെതിരെ രേഖാമൂലം പരാതി നല്‍കാന്‍ കാര്‍വാര്‍ എസ്പിയും എംഎല്‍എയും ആവശ്യപ്പെട്ടു. അദ്ദേഹം ഇതിനെയെല്ലാം വഴി തിര്ച്ചു വിടുകയാണ്. അഞ്ചു മിനിറ്റു കൊണ്ട് അയാളെ തുരത്താമെന്നും പറഞ്ഞു. എന്നാല്‍ ഞങ്ങള്‍ അതു ചെയ്തില്ല.
ഡ്രഡ്ജറില്‍ കയറ്റി കൊണ്ടുപോയപ്പോള്‍ ലോറി കിടക്കുന്ന ഭാഗം കൃത്യമായി അറിയാമെന്ന് കാര്‍വാര്‍ എസ് പി തങ്ങളോട് പറഞ്ഞു. നേവിയിലെ ഇന്ദ്രബാലന്‍ സാര്‍ പറഞ്ഞ പോയിന്റില്‍ വണ്ടിയുണ്ട്. സ്ട്രിക്റ്റ്ലി കോണ്‍ഫിഡന്‍ഷ്യലാണെന്ന് എസ്പി അറിയിച്ചു. എന്നിരുന്നാലും സാധ്യത എന്ന നിലയില്‍ മറ്റു പോയിന്റുകളിലും തിരച്ചില്‍ നടത്തുമെന്നും അറിയിച്ചു. എന്നാല്‍ ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോടോ പുറത്തോ പറയുന്നതില്‍ വിലക്കുണ്ടായിരുന്നു. മൂന്നാംഘട്ടത്തില്‍ പൂര്‍ണമായി ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തനം നടത്തിയെന്നും അര്‍ജുന്റെ കുടുംബം പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates