കുതിരാനില്‍ ബ്രേക്ക് നഷ്ടപ്പെട്ട ചരക്കുലോറി ആറുവാഹനങ്ങളില്‍ പാഞ്ഞുകയറി, രണ്ടുമരണം; രണ്ടു യാത്രക്കാരുടെ നില ഗുരുതരം, ദേശീയ പാതയില്‍ ഗതാഗതം സ്തംഭിച്ചു 

കുതിരാനില്‍ നിയന്ത്രണം വിട്ട ചരക്കുലോറി ആറു വാഹനങ്ങളില്‍ പാഞ്ഞുകയറി രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

തൃശൂര്‍: കുതിരാനില്‍ നിയന്ത്രണം വിട്ട ചരക്കുലോറി ആറു വാഹനങ്ങളില്‍ പാഞ്ഞുകയറി രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. രണ്ടു കാറുകളിലും രണ്ടു മിനി ലോറികളിലും രണ്ടു ബൈക്കുകളിലുമാണ് ചരക്കുലോറി ഇടിച്ചത്. ബൈക്കില്‍ ഉണ്ടായിരുന്നവരാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. രണ്ടുപേരുടെ നില ഗുരുതരമാണ്. കാറില്‍ കുടുങ്ങി കിടക്കുന്ന യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.

രാവിലെ ആറരയോടെയാണ് സംഭവം. കുതിരാനില്‍ ഇറക്കത്തില്‍ വച്ച് ബ്രേക്ക് നഷ്ടപ്പെട്ട ലോറി വാഹനങ്ങളില്‍ പാഞ്ഞുകയറുകയായിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് ചരക്കുമായി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. രണ്ടു ബൈക്കുകളിലും രണ്ടു മിനി ലോറികളിലും രണ്ടു കാറുകളിലുമാണ് ചരക്കു ലോറി പാഞ്ഞു കയറിയത്. ബൈക്കില്‍ ഉണ്ടായിരുന്നവരാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

രക്ഷാപ്രവര്‍ത്തനം തുടരുന്നു. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന കാറില്‍ കുടുങ്ങി കിടക്കുന്ന യാത്രക്കാരനെ രക്ഷിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. തൃശൂര്‍- പാലക്കാട് ദേശീയ പാതയില്‍ വാഹന ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER