പന്തയത്തില്‍ തോറ്റു; സിപിഐ ബ്രാഞ്ച് സെക്രട്ടറി മുസ്ലീം ലീഗുകാരനായി; 'സ്വരാജിന്റെ ചതി'

മലപ്പുറം തൂവൂര്‍ സിപിഐ ടൗണ്‍ ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറി ഗഫൂറിനാണ് ഈ ഗതികേട് ഉണ്ടായത്. സ്വരാജിന്റെ തോല്‍വി വലിയ ചതിയായിപ്പോയെന്നാണ് ഗഫൂറിന്റെ സുഹൃത്തുക്കള്‍ പറയുന്നത്.
Lost in bet; CPI branch secretary joins Muslim League
ഇടത്തുനിന്ന് ആദ്യം ഗഫൂര്‍, രണ്ടാമത് സിപിഐ നേതാവായിരുന്ന ഗഫൂര്‍
Updated on
1 min read

മലപ്പുറം: തെരഞ്ഞെടുപ്പുകാലത്ത് പന്തയം വയ്ക്കുന്നത് പുതിയ സംഭവമല്ല, എന്നാല്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പന്തയം വച്ചതോടെ യുവാവിന് സ്വന്തം പാര്‍ട്ടി മാറേണ്ടിവന്നു. മലപ്പുറം തൂവൂര്‍ സിപിഐ ടൗണ്‍ ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറി ഗഫൂറിനാണ് ഈ ഗതികേട് ഉണ്ടായത്. സ്വരാജിന്റെ തോല്‍വി വലിയ ചതിയായിപ്പോയെന്നാണ് ഗഫൂറിന്റെ സുഹൃത്തുക്കള്‍ പറയുന്നത്.

ചായക്കട ചര്‍ച്ചയില്‍ നിന്ന് ഉടലെടുത്ത തര്‍ക്കത്തിനൊടുവിലാണ് ഗഫൂര്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ഷരീഫുമായി പന്തയം വച്ചത്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജ് തോറ്റാല്‍ ഷരീഫിന്റെ പാര്‍ട്ടിയായ മുസ്ലിം ലീഗില്‍ ചേരാമെന്ന് ഗഫൂറും ആര്യാടന്‍ ഷൗക്കത്ത് തോറ്റാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് ഷരീഫും ബെറ്റുവെക്കുകയായിരുന്നു. ഇരുവരും പേപ്പറില്‍ എഗ്രിമെന്റ് വരെ തയാറാക്കിയായിരുന്നു.

Lost in bet; CPI branch secretary joins Muslim League
വീണ്ടും ഭാരതാംബ ചിത്രം; ഗവര്‍ണര്‍ ഉദ്ഘാടകനായ പരിപാടിയില്‍ എസ്എഫ്ഐ, കെഎസ്‌യു പ്രതിഷേധം, സംഘര്‍ഷം

മത്സരഫലം വന്നപ്പോള്‍ വാക്ക് പാലിക്കാന്‍ തയാറാണെന്ന് അറിച്ച് സിപിഐ നേതാവ് ഗഫൂര്‍ ഷരീഫിന്റെ വീട്ടിലെത്തുകയായിരുന്നു. മുസ്ലിം ലീഗിന്റെ ഭാഗമായി താന്‍ പ്രവര്‍ത്തിക്കുമെന്ന് ഗഫൂര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അഗത്വവും സ്വീകരിച്ചു.

Lost in bet; CPI branch secretary joins Muslim League
നിലമ്പൂരില്‍ കാട്ടാന ആക്രമണം; ആദിവാസി യുവാവിന് ദാരുണാന്ത്യം
Summary

Lost in bet; CPI branch secretary joins Muslim League. CPI Town Branch Assistant Secretary Gafoor had to change party

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com