'ലോകത്തിലെ എല്ലാ കുട്ടികളും എനിക്ക് ഒരുപോലെ, അമ്മയുടെ കണ്ണിലൂടെയാണ് അവരെ കാണുന്നത്'

അമ്മയുടെ കണ്ണിലൂടെയാണ് അവരെ കാണുന്നത്. അതില്‍ മതത്തിന്റെയോ ജാതിയുടെയോ പശ്ചാത്തലമില്ല ഡോ. എം ലീലാവതി പറഞ്ഞു. മുണ്ടക്കൈ ചൂരല്‍മല ദുരന്തം ഉണ്ടായപ്പോഴും പിറന്നാള്‍ ആഘോഷിച്ചിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
Dr. M Leelavathy
Dr. M Leelavathy file
Updated on
1 min read

തിരുവനന്തപുരം: തനിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ചു പ്രശസ്ത എഴുത്തുകാരിയും നിരൂപകയുമായ ഡോ. എം ലീലാവതി. എതിര്‍പ്പുകളോടു വിരോധമില്ല. എതിര്‍ക്കുന്നവര്‍ സ്വതന്ത്രമായി എതിര്‍ക്കട്ടെ, അവരോട് ശത്രുതയില്ല. എതിര്‍പ്പുകള്‍ നേരിട്ടു തന്നെയാണു തുടക്കം മുതല്‍ ജീവിതമെന്നും അവര്‍ പറഞ്ഞു. ലോകത്തില്‍ എല്ലാ കുട്ടികളും എനിക്ക് ഒരുപോലെയാണ്. അമ്മയുടെ കണ്ണിലൂടെയാണ് അവരെ കാണുന്നത്. അതില്‍ മതത്തിന്റെയോ ജാതിയുടെയോ പശ്ചാത്തലമില്ല ഡോ. എം ലീലാവതി പറഞ്ഞു. മുണ്ടക്കൈ ചൂരല്‍മല ദുരന്തം ഉണ്ടായപ്പോഴും പിറന്നാള്‍ ആഘോഷിച്ചിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

Dr. M Leelavathy
ട്രെയിനിന് മുകളില്‍ കയറി, ഷോക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

തന്റെ 98-ാം പിറന്നാള്‍ ദിനത്തില്‍ ആഘോഷങ്ങളൊന്നും വേണ്ടെന്നു വച്ച് ഡോ. എം.ലീലാവതി പറഞ്ഞ വാക്കുകളാണ് ഒരു വിഭാഗം ആളുകളെ ചൊടിപ്പിച്ചത്. 'വിശന്നൊട്ടിയ വയറുമായി നില്‍ക്കുന്ന ഗാസയിലെ കുഞ്ഞുങ്ങളെ കാണുമ്പോള്‍ എങ്ങനെയാണ് തൊണ്ടയില്‍ നിന്നു ചോറ് ഇറങ്ങുക' എന്നായിരുന്നു ടീച്ചറുടെ വാക്കുകള്‍. ഇതിനു പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക സൈബര്‍ ആക്രമണമുണ്ടായി.

Dr. M Leelavathy
കേരളത്തിലേക്ക് അനുവദിച്ച സ്‌പെഷല്‍ ട്രെയിനുകള്‍ ഡിസംബര്‍ വരെ നീട്ടി

ഗാസയില്‍ മാത്രമല്ല, ലോകത്തെ മറ്റു സ്ഥലങ്ങളിലും കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്നുണ്ടെന്നും അപ്പോഴൊന്നും ഈ പ്രശ്‌നം കണ്ടില്ലല്ലോ എന്നുമാണു സമൂഹ മാധ്യമങ്ങളിലെ വിമര്‍ശനം. ലീലാവതിയുടെ പ്രസ്താവനയെ അനുകൂലിച്ചും ഒട്ടേറെ പേര്‍ പ്രതികരിച്ചു. ലീലാവതിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ വ്യാപക പ്രതിഷേധവുമുയര്‍ന്നു.

Summary

M Leelavathi Respond: Leelavathi is facing cyber attacks for her statements regarding Gaza children She responded by stating she has no animosity towards those who oppose her views and that she views all children in the world equally, regardless of their background.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com