

കൊല്ലം: തനിക്കെതിരായ മീ ടു ആരോപണം രാഷ്ട്രീയ ഗൂഡാലോചനയെന്ന് നടനും എംഎല്‍എയുമായ മുകേഷ്. ആരോപണം ഉന്നയിച്ച യുവതിയെ ഇതുവരെ കണ്ടിട്ടില്ല. ഗൂഢാലോചനയ്ക്ക് പിന്നില്‍ എന്തായാലും ഭരണപക്ഷമല്ലെന്ന് മുകേഷ് മാധ്യമങ്ങളോട് പറഞ്ഞു.
'രാഷ്ട്രീയ ലക്ഷ്യമല്ലാതെ പിന്നെന്ത്. സിപിഎമ്മിന്റെ എംഎല്‍എല്‍ ആകുമ്പോള്‍ അങ്ങോട്ട് കയറി ഇറങ്ങി എന്തുംപറയാലോ?. എനിക്കൊന്നും ഓര്‍മയില്ല ഇപ്പോഴും. മറ്റൊന്നും പറയാനില്ല'- മുകേഷ് പറഞ്ഞു.
ഞാന്‍ അവരെ കണ്ടിട്ടില്ല. ഇത് ആറ് കൊല്ലം മുന്‍പ് ആ സ്ത്രീ പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞു എനിക്ക് ഓര്‍മയില്ല. ഫോണ്‍ വിളിച്ചു രാത്രിയില്‍ പലപ്രാവശ്യം. ഒരു പ്രാവശ്യം പോലും എടുത്തില്ലെന്നാണ് പറഞ്ഞത്. എടുക്കാതെ ഞാന്‍ ആണോ എന്ന് എങ്ങനെ അറിയും?. അങ്ങനെയുള്ള ബാലിശമായിട്ടുള്ള കാര്യങ്ങള്‍ അന്നേപോയതാണ്. ഇപ്പോള്‍ ഇത് എടുക്കുന്നത് നിങ്ങള്‍ കാശുമുടക്കി അവിടെ ചെന്നിട്ട് പ്രവോക്ക് ചെയ്ത് അവരെക്കൊണ്ട് എന്തെങ്കിലും.. ഈ രാഷ്ട്രീയമൊക്കെ നമ്മള്‍ക്ക് അറിയാം. പല ആളുകളും കാശുകൊടുക്കാന്‍ തീരുമാനിച്ചുവെന്നാണ് അന്ന് ഞാന്‍ കേട്ടത്. എനിക്ക് അതിനകത്ത് മറ്റൊന്നും ഒന്നും പറയാനില്ല' - മുകേഷ് പറഞ്ഞു
'രഞ്ജിത്തിന്റെ കാര്യം പോലെയല്ലല്ലോ ഇത്. 26കൊല്ലം മുന്‍പ് നടന്ന കാര്യം ഇപ്പോള്‍ ഉന്നയിക്കുന്നത് ടാര്‍ഗറ്റ് ആണ്. സിപിഎമ്മിന്റെ എംഎല്‍എയല്ലേ, എന്നാല്‍ ഒന്നുകൂടി ഇരിക്കട്ടെ എന്നതാണ്'-- മുകേഷ് പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മുകേഷിനെതിരേ കാസ്റ്റിങ് ഡയറക്ടറായിരുന്ന ടെസ് ജോസഫ് ആണ് അതേ ആരോപണവുമായി വീണ്ടും എത്തിയത്. എക്സ് പോസ്റ്റിലൂടെയായിരുന്നു ടെസ് താന്‍ നേരിട്ട ദുരനുഭവത്തെ കുറിച്ച് തുറന്നുപറഞ്ഞത്. പത്തൊന്‍പത് വര്‍ഷം മുമ്പ് നടന്ന സംഭവമാണ് മീ ടൂ ഇന്ത്യ, ടൈംസ് അപ്, മീ ടൂ എന്നീ ഹാഷ് ടാഗുകളോടുകൂടിയായിരുന്നു ടെസിന്റെ പോസ്റ്റ്.
കോടീശ്വരന്‍ പരിപാടിയുടെ അവതാരകനായിരുന്ന മുകേഷ് ഹോട്ടല്‍ റൂമിലെ ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തുമായിരുന്നുവെന്ന് ടെസ് പറഞ്ഞു. വഴങ്ങാതെ വന്നപ്പോള്‍ മുകേഷിന്റെ മുറിയ്ക്കടുത്തേക്ക് തന്നെ മാറ്റി എന്നും ടെസ് പറഞ്ഞിരുന്നു. പരിപാടിയുടെ അണിയറപ്രവര്‍ത്തകയായിരുന്നു ടെസ്. തന്റെ ബോസ് ആണ് തന്നെ ഇതില്‍നിന്ന് രക്ഷിച്ചതെന്നും ടെസ് പറഞ്ഞു. ഇത് നടന്‍ മുകേഷ് തന്നെയാണോ എന്നൊരാള്‍ പോസ്റ്റിന് താഴെയായി ചോദിച്ചപ്പോള്‍ മുകേഷിന്റെ ഫോട്ടോ കൂടി പോസ്റ്റ് ചെയ്ത് ടെസ് അതേയെന്നുത്തരം നല്‍കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates