അധികാരമില്ലാത്തതുകൊണ്ട് യുഡിഎഫിന് മാനസിക നില തെറ്റി; ക്രിമിനലുകളുടെ ആക്രമണമാണ് ഉണ്ടായതെന്ന് എം സ്വരാജ്

ഒരു കൂട്ടം കുറ്റവാളികളുടെയും ക്രിമിനലുകളുടെയും ആക്രമണമാണ് മന്ത്രിക്ക് നേരെ നടന്നതെന്നും, കക്ഷി രാഷ്ട്രീയത്തിനതീതമായി കേരളം ഇതിനെതിരെ പ്രതികരിക്കണമെന്നും സ്വരാജ് ആവശ്യപ്പെട്ടു
M Swaraj
എം സ്വരാജ്/ഫയല്‍ file
Updated on
1 min read

തിരൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മന്ത്രി വീണാ ജോര്‍ജിന് നേരെയുണ്ടായ കെഎസ്‌യു അക്രമത്തെ ശക്തമായി അപലപിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം സ്വരാജ്. അധികാരമില്ലാത്ത സാഹചര്യത്തില്‍ യുഡിഎഫിന് മാനസികനില തെറ്റിയ അവസ്ഥയാണെന്നും ഭ്രാന്തമായ രീതിയിലാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്നും സ്വരാജ് ആരോപിച്ചു. ഒരു കൂട്ടം കുറ്റവാളികളുടെയും ക്രിമിനലുകളുടെയും ആക്രമണമാണ് മന്ത്രിക്ക് നേരെ നടന്നതെന്നും, കക്ഷി രാഷ്ട്രീയത്തിനതീതമായി കേരളം ഇതിനെതിരെ പ്രതികരിക്കണമെന്നും സ്വരാജ് ആവശ്യപ്പെട്ടു.

M Swaraj
വീണാ ജോര്‍ജിന്റെ കഴുത്തിന് ക്ഷതമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍; വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും

നിലവില്‍ അക്രമത്തില്‍ പരിക്കേറ്റ മന്ത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന സാഹചര്യത്തിലാണ് സ്വരാജിന്റെ ഈ രൂക്ഷവിമര്‍ശനം. ക്യാംപസുകളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ പൂര്‍ണ്ണമായും തിരസ്‌കരിച്ച കെഎസ്‌യു ഇപ്പോള്‍ കേവലം ഒരു ക്രിമിനല്‍ സംഘമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

M Swaraj
'യാരമ്മ നീങ്കെ, മോണോ ആക്ട് കൈമോശം വരാതെ സൂക്ഷിക്കുന്നു'; ആരോഗ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍

സാധാരണയായി വിദ്യാര്‍ത്ഥി സംഘടനകള്‍ വിദ്യാര്‍ത്ഥി പ്രശ്‌നങ്ങളിലാണ് പ്രതിഷേധിക്കാറുള്ളതെങ്കിലും കെഎസ്‌യു കുറ്റവാളികളെപ്പോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിക്ക് നേരെയുണ്ടായ ഈ അക്രമത്തെ കേരളം ശക്തമായി പ്രതിരോധിക്കുമെന്നും എം സ്വരാജ് വ്യക്തമാക്കി.

Summary

M Swaraj condemns the attack on Minister Veena George at Kannur Railway Station

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com