'പിണറായി വിജയൻ ഇനിയും മുഖ്യമന്ത്രിയായി മടങ്ങി വരും'

ഓർമ കേരളോത്സവം പരിപാടിയിൽ സംസാരിക്കുമ്പോഴാണ് എംഎ യൂസഫലിയുടെ അഭിനന്ദനം
MA Yusuf Ali and Pinarayi vijayan
ma yusuff ali pinarayi vijayan
Updated on
1 min read

ദുബൈ: പിണറായി വിജയൻ ഇനിയും മുഖ്യമന്ത്രിയായി തന്നെ മടങ്ങി വരുമെന്നു എംഎ യൂസഫലി. ഓർമ കേരളോത്സവം പരിപാടിയിൽ സംസാരിക്കുകയായിരുന്നു യൂസഫലി. തനിക്ക് രാഷ്ട്രീയമില്ലെന്നും കച്ചവടക്കാരൻ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയ്ക്കും പ്രധാനമന്ത്രിയ്ക്കും ഒരുപോലെ സ്വാ​ഗതം പറയുന്ന നാടാണിത്. ഏവരും സന്തോഷത്തോടെ മത സൗ​ഹാർദ്ദത്തോടെ ഒത്തൊരുമിച്ചു ജീവിക്കുന്ന രാജ്യമാണിതെന്നും യൂസഫലി. ‌

MA Yusuf Ali and Pinarayi vijayan
ശ്രദ്ധിക്കണേ, സീബ്രാ ലൈനില്‍ ചീറി പായരുത്; ഡ്രൈവര്‍മാരോട് കേരള പൊലീസ്

52 വർഷം മുൻപാണ് താനിവിടെ വന്നിറങ്ങിയത്. ഈ രാജ്യം എല്ലാം തന്നു. കേരളവും ആ ജനതയും ഹൃദയത്തിലാണെന്നു യുഎഇ ഭരണാധികാരികൾ പറയുന്നു. കേരള ജനത ഈ രാജ്യത്തിന്റെ ഉയർച്ചയിൽ പ്രധാന പങ്കുവഹിക്കുന്നവരാണ്. സ്നേഹവും സാഹോദര്യവുമെല്ലാം തരുന്നതാണ് ഇവിടുത്തെ ഭരണാധികാരികൾ. ജീവിത പ്രശ്നങ്ങൾ മാത്രമാണ് ഇവിടുത്തെ രാഷ്ട്രീയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

MA Yusuf Ali and Pinarayi vijayan
മുഖ്യമന്ത്രി പിണറായി വിജയന് പുത്തൻ കാർ; 1.10 കോടി അനുവദിച്ച് ധനവകുപ്പ്
Summary

ma yusuff ali was speaking at the Orma Kerala Festival. He said that he is not a politician and is just a businessman.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com