ബിഷപ്പ് ധർമരാജ് റസാലത്തിന് തിരിച്ചടി; സിഎസ്ഐ സഭാ മോഡറേറ്റർ പദവിയിൽ നിന്ന് പുറത്താക്കി 

നാല് മാസത്തിനകം പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചു
ബിഷപ്പ് ധർമരാജ് റസാലം/ ഫയൽ
ബിഷപ്പ് ധർമരാജ് റസാലം/ ഫയൽ
Updated on
1 min read

ചെന്നൈ: സിഎസ്ഐ സഭാ മോഡറേറ്റർ ബിഷപ്പ് ധർമരാജ് റസാലത്തിന് തിരിച്ചടി. സിഎസ്ഐ സഭാ മോഡറേറ്റർ പദവിയിൽ നിന്ന് റസാലത്തിനെ അയോഗ്യനാക്കി. മോഡറേറ്റർ തെരഞ്ഞെടുപ്പും മദ്രാസ് ഹൈക്കോടതി അസാധുവാക്കി. 

ജസ്റ്റിസ് സെന്തിൽ കുമാർ രാമമൂർത്തിയുടേതാണ് ഉത്തരവ്. നാല് മാസത്തിനകം പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. മുൻ ജഡ്ജിയെ നിരീക്ഷകനാക്കാനും കോടതി നിയോഗിച്ചു. ഉയർന്ന പ്രായം 70 വയസാക്കിയ ഭരണഘടന ഭേദഗതിയും കോടതി റദ്ദാക്കി. 

മൂന്നിൽ രണ്ട് ഭൂരിപക്ഷം ഇല്ലെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കർണാടകയിലെ ഹുബ്ബള്ളിയിൽ നടന്ന സിനഡ് യോഗത്തിലാണ് സിഎസ്ഐ സഭാ മോഡറേറ്ററായി ധർമരാജ് റസാലത്തെ വീണ്ടും തെരഞ്ഞെടുത്തത്. 

ധർമ്മരാജ റസാലത്തിന്‍റെ വിരമിക്കലിനെ ചൊല്ലി സഭക്കുള്ളിൽ തർക്കം നിലനിന്നിരുന്നു. വ്യജരേഖകളുണ്ടാക്കി തുടരുന്ന ബിഷപ്പിനെ പുറത്താക്കമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വിശ്വാസികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ബിഷപ്പിന്റെയും വൈദികരുടെയും വിരമിക്കൽ പ്രായം 70 ആക്കാൻ സിനഡ് തീരുമാനിച്ചെന്നായിരുന്നു ഔദ്യോഗിക വിശദീകരണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

pk sreemathi
KSRTC Refutes Reports of Converting Ordinary Buses to City Fast Services
Minister K Muraleedharan
Air India Express
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com