PC Sorcar Jr and Gopinath Muthukad
ഗോപിനാഥ് മുതുകാടിനൊപ്പം മജിഷ്യന്‍ പിസി സോര്‍കാര്‍ ജൂനിയര്‍ PC Sorcar Shiju

'ഇപ്പോള്‍ ഇവിടെ രണ്ട് മാജീഷ്യന്മാര്‍, പിസി സോര്‍കാറും കേരള സര്‍ക്കാറും'; അഭിമുഖം

കൃത്രിമ ബുദ്ധിയുടെ (AI) കാലത്തും മാജിക്കിന് പകരം വെയ്ക്കാനാവാത്ത അതുല്യമായ ആകര്‍ഷണശക്തിയുണ്ടെന്ന് പ്രശസ്ത മായാജാലകലാകാരന്‍ പി.സി. സോര്‍കാര്‍ ജൂനിയര്‍ (പ്രദീപ് ചന്ദ്ര സോര്‍കാര്‍) വിശ്വസിക്കുന്നു. ഇതിഹാസ മായാജാലകലാകാരനായ പി.സി. സോര്‍കാറിന്റെ മകനും അന്താരാഷ്ട്ര മാജിക് സൊസൈറ്റിയുടെ മെര്‍ലിന്‍ അവാര്‍ഡ് ജേതാവുമായ സോര്‍കാര്‍, ചൊവ്വാഴ്ച തലസ്ഥാനത്തെത്തി, പിതാവിന്റെ പ്രശസ്തമായ 'വാട്ടര്‍ ഓഫ് ഇന്ത്യ മോഡല്‍' മാജിക് പ്ലാനറ്റില്‍ ഉദ്ഘാടനം ചെയ്തു. AI കാലഘട്ടത്തിലെ മാജിക്കിന്റെ ഭാവിയെക്കുറിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസുമായുള്ള പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം തന്റെ അഭിപ്രായങ്ങള്‍ പങ്കുവെച്ചത്.
Published on
Q

അടുത്തിടെ സ്റ്റേജുകളിലെ മാജിക് ഷോകള്‍ കുറവായി. പുതുതലമുറ മായാജാലകലാകാരന്മാര്‍ക്ക് ഇത് ഒരു വെല്ലുവിളിയാണോ?

A

ഇന്നത്തെ മാജിക് നാളത്തെ ശാസ്ത്രമാണ്, ഇന്നത്തെ ശാസ്ത്രം ഒരിക്കല്‍ മാജിക്കായിരുന്നു. മാജിക് ഒരിക്കലും മരിക്കില്ല. പ്രേക്ഷകരുടെ മനസ്സിലാണ് മാജിക്ക് ജനിക്കുന്നത്.

അത് പ്രേക്ഷകന്റെ മനസ്സില്‍ ജനിപ്പിക്കാന്‍ സാധിക്കുന്ന ഒരു കലാകാരന് ഒരിക്കലും വേദി കിട്ടാതിരിക്കില്ല. ക്രിക്കറ്റ്, ഫുട്‌ബോള്‍, സംഗീതം.. ഏത് വേദിയായാലും അതുല്യമായ പ്രകടനത്തിലൂടെ ഒരു മാജിക് ജനിപ്പിക്കാന്‍ ഒരു കലാകാരനു സാധിക്കും.

Q

തെരുവ് മാജിക്ക് ഒരിക്കല്‍ ജനകീയമായിരുന്നു, എന്നാല്‍ ആ കാലം ഒട്ടുമിക്കവാറും അവസാനിച്ചു. കേരള മാജിക്കിന്റെ പിതാവായി അറിയപ്പെടുന്ന വാഴക്കുന്നം നീലകണ്ഠന്‍ നമ്പൂതിരിയെപ്പോലുള്ള കലാകാരന്മാരുടെ പൈതൃകം സംരക്ഷിക്കാനോ രേഖപ്പെടുത്താനോ നമുക്ക് കഴിഞ്ഞോ?

A

ദുര്‍ഭാഗ്യവശാല്‍ ഇത്തരം കലാകാരന്മാരുടെ അറിവുകള്‍ നമുക്ക് സംരക്ഷിക്കാന്‍ സാധിച്ചില്ല. എന്നാല്‍ മാജിക്ക് എല്ലായിടത്തുമുണ്ട്. പുതിയ കണ്ടുപിടിത്തങ്ങള്‍ കലാകാരന്മാര്‍ക്ക് വേദി ഒരുക്കും. ഞാന്‍ ജപ്പാനില്‍ 49 പ്രാവശ്യം പരിപാടികള്‍ നടത്തി, കേരളത്തില്‍ ഏകദേശം ഒരു വര്‍ഷം മാജിക് അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ മാജിക്കിനു നാട്ടിലും വിദേശത്തും വേദി ഉണ്ടെന്നതിന് ഇതിലും വലിയ തെളിവ് എന്ത് വേണം?

വര്‍ഷങ്ങള്‍ക്കു മുമ്പ് എറണാകുളത്ത് ഒരു പ്രകടനത്തിനിടയില്‍ പെട്ടെന്ന് അപ്രതീക്ഷിതമായി വൈദ്യുതി പോയി.

ഒരു മണിക്കൂറോളം പ്രേക്ഷകര്‍ മിണ്ടാതെ എന്റെ പ്രകടനത്തിനു വേണ്ടി കാത്തിരുന്നു. ''ഇപ്പോള്‍ ഇവിടെ രണ്ട് മാജീഷ്യന്മാര്‍ പിസി സോര്‍കാറും കേരള സര്‍ക്കാറും.''

വാഴക്കുന്നത്തില്‍ നിന്ന് ഞാന്‍ 'ഹസ്തവിദ്യ'കൈകളിലെ മായാജാലകല പഠിച്ചു. ഒരു നാണയം മറയ്ക്കാന്‍ 100-ലധികം രീതികളുണ്ട്. ചിലപ്പോള്‍ അത് പ്രേക്ഷകരുമായി കളിക്കാറുണ്ട്. അവര്‍ ഒരിക്കലും കണ്ടെത്തുന്നില്ല. അതാണല്ലോ ഹസ്തവിദ്യയുടെ മാജിക്ക്.

വാഴക്കുന്നത്തിന്റെ പൂര്‍വ്വികര്‍ ഒരിക്കല്‍ വാസ്‌കോ ഡി ഗാമയുടെ വാള്‍ ഏറ്റെടുത്തുവെന്നതാണ് കേരള മാജിക്കിലെ ഇതിഹാസ കഥകളില്‍ ഒന്ന്. 1980-കളില്‍ വാഴക്കുന്നം അത് എനിക്ക് നല്‍കി. അത് എന്റെ ഏറ്റവും വിലപ്പെട്ട നിധികളിലൊന്നാണ്.

Q

ഗോപിനാഥ് മുതുകാടിനും താങ്കള്‍ക്കും മറ്റു പ്രശസ്തരായ മാജിക്കുകാര്‍ക്കും അവസരങ്ങള്‍ ഇപ്പോഴും കിട്ടും. എന്നാല്‍ പുതുതലമുറയില്‍പ്പെട്ട തുടക്കക്കാര്‍ക്ക് അവസാനങ്ങള്‍ കിട്ടാന്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നില്ലേ. ഇത് അവരുടെ മനോവീര്യം കെടുത്തുക ഇല്ലേ?

A

എന്റെ വിശ്വാസത്തില്‍, ഓരോ ഇന്ത്യക്കാരനും ഹൃദയത്തില്‍ മാജീഷ്യനാണ്. പോരാടാനുള്ള മനസ്സും നല്ല നാളുകളിലേക്കുള്ള പ്രതീക്ഷയും ഉള്ളവന്‍. മാജിക്കില്‍ വിശ്വസിക്കുന്നുവെങ്കില്‍ തടസ്സങ്ങള്‍ ഇല്ലാത്ത ഒരു പുതിയ വേദി അത് നിങ്ങള്‍ക്ക് സൃഷ്ടിച്ചു തരും.

Q

കൊല്‍ക്കത്ത ഒരിക്കല്‍ മാജിക്കിന്റെ കേന്ദ്രമായിരുന്നു. എന്നാല്‍ ആ സുവര്‍ണ്ണകാലം ഇന്ന് ഇല്ലാതായിരിക്കുന്നു. പല ഇന്ത്യന്‍ നഗരങ്ങളിലെയും സ്ഥിതി അതുതന്നെയല്ലേ? മാജിക് എന്നോ മറന്നു പോയിരിക്കുന്നു. താങ്കളുടെ മകള്‍ ഇന്ന് മാജിക് രംഗത്തിലെ അറിയപ്പെടുന്ന ഒരു കലാകാരിയാണ്. AI കാലഘട്ടത്തില്‍ അടുത്ത കാലത്തെ മാജിക്കിനെ ഇഷ്ടപ്പെടുന്ന കലാകാരന്മാര്‍ക്ക് ഭാവിയുണ്ട്?

A

ജര്‍മ്മനിയില്‍, ജപ്പാനില്‍, ബീജിംഗില്‍, റഷ്യയില്‍ ഒക്കെ എന്റെ മാജിക്ക് പൊളിക്കാനായി മാധ്യമപ്രവര്‍ത്തകര്‍ ശാസ്ത്രജ്ഞരുടെ സഹായം തേടിയെങ്കിലും പരാജയപ്പെട്ടു. മാജിക്ക് എല്ലാ കാലത്തേക്കും വേണ്ടിയുള്ള ഒരു കലയാണ്. അത് AI കാലത്തും തീര്‍ച്ചയായും നിലനില്‍ക്കും .

Q

പുതിയ തലമുറ മാജീഷ്യന്മാര്‍ക്ക് നിങ്ങളുടെ സന്ദേശം എന്താണ്?

A

മാജിക്കില്‍ വിശ്വസിക്കുക. പഠനത്തില്‍ ശ്രദ്ധിക്കണം, ശാസ്ത്രത്തെയും പ്രകൃതിയെയും മനസ്സിലാക്കണം. മാജിക്കിനോടുള്ള സ്‌നേഹം ഒരിക്കലും

വിദ്യാഭ്യാസത്തെ ബാധിക്കരുത്. വിദ്യാഭ്യാസത്തിലും നന്നായി മുന്നേറണം.

ഞാന്‍ ഡബിള്‍ ഗ്രാജുവേറ്റും, മനശ്ശാസ്ത്രത്തില്‍ പിഎച്ച്ഡി നേടിയവനുമാണ്. കൂടാതെ രണ്ടു ഗവേഷണങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. കമ്പ്യൂട്ടറില്‍ സംഗീതം സൃഷ്ടിക്കാം, പക്ഷേ മാജിക് സൃഷ്ടിക്കാന്‍ കഴിയില്ല. ടാഗോര്‍ പറഞ്ഞതു പോലെ, ''എന്തായാലും സംഭവിക്കുന്നതാണ് സംഭവിക്കുക.'' അത് സംഭവിച്ചാല്‍, അതാണ് മാജിക്ക്. ആ മാജിക് നിങ്ങള്‍ക്ക് സൃഷ്ടിക്കാന്‍ സാധിക്കട്ടെ.

Summary

Magic an art of the future, will endure even AI era, says PC Sorcar Jr

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com