'ഗാന്ധിജിയെ അവര്‍ ഇന്നും ഭയപ്പെടുന്നു, തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റം ഉദാഹരണം'

ഇന്ത്യയുടെ ഹൃദയത്തിലേയ്ക്ക് സംഘപരിവാറിന്റെ വര്‍ഗീയ പ്രത്യയശാസ്ത്രം നിറയൊഴിച്ചിട്ട് 78 വര്‍ഷങ്ങള്‍ തികയുകയാണ്.
Mahatma Gandhi on death anniversary Kerala cm pinarayi vijayan reaction
Mahatma Gandhi on death anniversary Kerala cm pinarayi vijayan reaction
Updated on
1 min read

തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയുടെ പേരില്‍ നിന്ന് ഗാന്ധിജിയുടെ പേര് നീക്കം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സംഘപരിവാര്‍ സംഘടനകള്‍ക്ക് ആ പേരിനോടുള്ള ഭയത്തിന്റെ ഉദാഹരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ പങ്കുവച്ച അനുസ്മരണ കുറിപ്പിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

Mahatma Gandhi on death anniversary Kerala cm pinarayi vijayan reaction
വിവരാവകാശ നിയമം ഭരണ നിര്‍വഹണത്തിനു തടസ്സം; പുനഃപരിശോധന വേണമെന്ന് ഇക്കണോമിക് സര്‍വേ

ഇന്ത്യയുടെ ഹൃദയത്തിലേയ്ക്ക് സംഘപരിവാറിന്റെ വര്‍ഗീയ പ്രത്യയശാസ്ത്രം നിറയൊഴിച്ചിട്ട് 78 വര്‍ഷങ്ങള്‍ തികയുകയാണ്. ഗാന്ധിജിയെ വധിച്ചത് ഗോഡ്‌സെ എന്ന ഒരു വ്യക്തിയല്ല. അയാള്‍ സംഘപരിവാര്‍ ഉയര്‍ത്തുന്ന വിദ്വേഷ രാഷ്ട്രീയത്തിന്റെ ആള്‍രൂപങ്ങളില്‍ ഒന്നു മാത്രമാണെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ സ്വാതന്ത്ര്യപ്പോരാട്ടത്തിന്റെ പടത്തലവന്‍ ഒരു ഇന്ത്യക്കാരനാല്‍ തന്നെ വധിക്കപ്പെട്ടത് ലോകം ഞെട്ടലോടെ, അവിശ്വസനീയതയോടെ നോക്കിനിന്ന ദിനമാണ് ജനുവരി 30. ഗാന്ധിജിയെ അവര്‍ ഇന്നും ഭയപ്പെടുന്നത് എന്തിനാണെന്നുള്ളതിന്റെ ഉത്തരം ലളിതമാണ്. മതനിരപേക്ഷതയോടുള്ള അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളെ ഭയപ്പെട്ടതുകൊണ്ടാണ് അന്നവര്‍ അദ്ദേഹത്തെ വധിച്ചത്. യം ഇന്നും അവര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. വര്‍ഗീയതയിലൂടെ 'ഒരു രാഷ്ട്രം, ഒരു സംസ്‌കാരം' എന്ന ഏകശിലാത്മക അജണ്ട അവര്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍, വൈവിധ്യങ്ങളെയും വിയോജിപ്പുകളെയും നെഞ്ചോട് ചേര്‍ക്കുന്ന ബഹുസ്വരതയുടെ ഇന്ത്യക്കു വേണ്ടിയാണ് ഗാന്ധിജി നിലകൊണ്ടത്. സംഘപരിവാര്‍ വിഭാവനം ചെയ്യുന്ന വിദ്വേഷത്തിന്റേയും അപരവല്‍ക്കരണത്തിന്റേയും രാഷ്ട്രീയത്തിന് നേര്‍ വിപരീതമായ ഒന്നാണ് ഗാന്ധിജിയുടെ ജീവിതവും ദര്‍ശനവുമെന്നും മുഖ്യന്ത്രി പോസ്റ്റില്‍ പറയുന്നു.

Mahatma Gandhi on death anniversary Kerala cm pinarayi vijayan reaction
'ഓ വേണ്ട, രാഹുൽ ​ഗാന്ധി ബൂസ്റ്റ്, ഹോർലിക്സ്, ബോൺവിറ്റ തരുന്നുണ്ട്'; ടിവികെ പിന്തുണ ആവശ്യമില്ലെന്ന് കോൺ​ഗ്രസ്

ദരിദ്രരായ മനുഷ്യരില്‍ ഒരാളാണ് താനെന്ന് പ്രഖ്യാപിച്ച ഗാന്ധിജിയെ സാധാരണക്കാരുടെ ജീവിതത്തില്‍ നിന്ന് അടര്‍ത്തി മാറ്റാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയെ നിര്‍വീര്യമാക്കാനും പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കാനും കേന്ദ്രം നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ കേരളം ഉയര്‍ത്തുന്ന ബദല്‍ രാഷ്ട്രീയം ഗാന്ധിജിയുടെ വികേന്ദ്രീകൃത വികസന കാഴ്ചപ്പാടുകളുടെ തുടര്‍ച്ച കൂടിയാണ്. ഗാന്ധിജിയുടെ രക്തസാക്ഷിത്വം വര്‍ഗീയ വിരുദ്ധ പോരാട്ടത്തിനുള്ള നിരന്തരമായ ആഹ്വാനമാണ്. അതേറ്റെടുത്ത് ഒറ്റക്കെട്ടായി ജനാധിപത്യ മതേതര ഇന്ത്യക്കായി നമുക്ക് മുന്നേറാമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്യുന്നു.

Summary

Mahatma Gandhi on death anniversary Kerala cm pinarayi vijayan reaction.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com