മാസപ്പടി കേസില്‍ മുഖ്യപ്രതി മുഖ്യമന്ത്രി; സിഎംആര്‍എല്ലിന് വേണ്ടി ഇടപെട്ടു, വ്യവസായനയം തിരുത്തി: മാത്യു കുഴല്‍നാടന്‍

മാസപ്പടി നിയമസഭയിൽ ഉന്നയിക്കാൻ ശ്രമിച്ചത് മുഖ്യമന്ത്രിയുടെ മറുപടിക്കു വേണ്ടി
മാത്യു കുഴല്‍നാടന്റെ വാര്‍ത്താസമ്മേളനം
മാത്യു കുഴല്‍നാടന്റെ വാര്‍ത്താസമ്മേളനംടിവി ദൃശ്യം
Updated on
1 min read

തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യപ്രതി മുഖ്യമന്ത്രി പിണറായി വിജയന്‍ ആണെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വീണ വിജയന്‍ പണം വാങ്ങിയെന്ന് മാത്രം. സിഎംആര്‍എല്ലിന് കരിമണല്‍ ഖനന അനുമതി ലഭിക്കാനായി മുഖ്യമന്ത്രി ഇടപെട്ടു. ഇതിനായി വ്യവസായ നയം തിരുത്തിയെന്ന് മാത്യു കുഴല്‍നാടന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

2016 ഡിസംബര്‍ മാസം 20 മുതല്‍ എല്ലാ മാസവും സിഎംആര്‍എല്‍ വീണാ വിജയന് പണം നല്‍കി. 2004 മുതൽ എൽഡിഎഫ്-യുഡിഎഫ് സർക്കാരുകൾ എടുത്ത സമീപനം കരി മണൽ ഖനനം പൊതു മേഖലയിൽ മാത്രം മതി എന്നതാണ്. സിഎംആർഎൽ നു പാട്ടത്തിന് അനുമതി നൽകാൻ പിണറായി വിജയൻ സർക്കാർ വ്യവസായ നയത്തിൽ മാറ്റം വരുത്തുകയായിരുന്നു. നയം മാറുമ്പോൾ എല്ലാം വീണയുടെ അക്കൗണ്ടിലേക്ക് മൂന്നു മുതൽ അഞ്ച് ലക്ഷം രൂപ വരെ വന്നു കൊണ്ടിരുന്നു.

2019 ഇൽ ആറ്റമിക് ധാതു ഖനനം സർക്കാർ സ്ഥാപനങ്ങൾക്ക് മാത്രമാക്കി കേന്ദ്ര സർക്കാർ തീരുമാനം വന്നു. മറ്റ് എല്ലാ അനുമതികളും റദ്ദാക്കാനും കേന്ദ്ര നയം ആവശ്യപ്പെട്ടു.12. 04. 2019 ൽ സിഎംആർഎൽ നുള്ള പാട്ട അനുമതി റദ്ദാക്കുകയായിരുന്നു, അന്ന് സിഎംആർഎൽ മുഖ്യമന്ത്രിക്ക് കത്തു നൽകി. സിഎംആര്‍എല്ലിനുള്ള ഖനനാനുമതി റദ്ദാക്കിയ ഉത്തരവ്, സ്വന്തം വകുപ്പ് അല്ലാതിരുന്നിട്ടും മുഖ്യമന്ത്രി ഇടപെട്ട് വിളിച്ചു വരുത്തി. ഫയല്‍ വിളിച്ചു വരുത്തിയശേഷം മുഖ്യമന്ത്രി പ്രത്യേക യോഗം വിളിച്ചു. വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് പ്രത്യേക നിര്‍ദേശം നല്‍കിയെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

1000 കോടി ക്കു മുകളിൽ മൂല്യം ഉള്ള കരിമണൽ പാട്ടത്തിനു സിഎംആർഎല്ലിനു സർക്കാർ അനുമതി നൽകി. 2004ലാണ് പാട്ടത്തിനു നൽകിയത്. പിന്നീട് പത്തുദിവസത്തിനുള്ളിൽ ആ തീരുമാനം അന്നത്തെ സർക്കാർ സ്റ്റേ ചെയ്തു. അന്നു മുതൽ ഈ പാട്ടം തിരിച്ചു പിടിക്കാൻ പരിശ്രമിച്ചു വരികയാണ്. കേരളത്തിന്റെ പൊതു താൽപ്പര്യവും, തീരമേഖലയുടെ താൽപ്പര്യവും കണക്കിലെടുത്താണ് തീരുമാനം സ്റ്റേ ചെയ്തത്. പിന്നീട് വന്ന എ കെ ആന്റണി, വിഎസ് അച്യുതാനന്ദൻ സർക്കാരുകളും ഈ നിലപാട് തുടർന്നു. വിഎസ് സർക്കാർ ഒരുപടി കൂടി മുന്നോട്ടുപോയി, പൊതുമേഖലയിലല്ലാതെ ആർക്കും കരിമണൽ ഖനനം അനുവദിക്കില്ലെന്ന് വിഎസ് അച്യുതാനന്ദൻ സർക്കാർ തീരുമാനമെടുത്തു എന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

മാത്യു കുഴല്‍നാടന്റെ വാര്‍ത്താസമ്മേളനം
'അതേ ആര്‍ മോഹന്‍ തന്നെ; ലാവ്‌ലിനില്‍ ക്ലീന്‍ചിറ്റ് നല്‍കിയ ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫില്‍'

മാസപ്പടി വിഷയം നിയമസഭയിൽ ഉന്നയിക്കാൻ ശ്രമിച്ചത് മുഖ്യമന്ത്രിയുടെ മറുപടിക്കു വേണ്ടിയാണ്. അതിനു മറുപടി നൽകിയില്ലെങ്കിലും അത് രേഖകളിലുണ്ടാകും. എന്നാൽ മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ട ബാധ്യത ഒഴിവാക്കാനാണ്‌ സ്പീക്കർ ഷംസീർ നിയമസഭയിൽ താൻ സംസാരിക്കുന്നത് തടഞ്ഞത്. സ്പീക്കർ ചെയ്തത് അംഗത്തിന്റെ അവകാശ ലംഘനമാണെന്നും മാത്യു കുഴൽ നാടൻ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com