200ലേറെ വര്‍ഷം പഴക്കം; ജൂതപാരമ്പര്യത്തിന്റെ ഭാഗമായ കെട്ടിടം; ഫോര്‍ട്ട് കൊച്ചിയിലെ കോഡര്‍ ഹൗസില്‍ വന്‍തീപ്പിടിത്തം

കൊച്ചിയിലെ ജൂത സമൂഹത്തിന്റെയും കോഡര്‍ കുടുംബത്തിന്റെയും ചരിത്രപരമായ പാരമ്പര്യത്തെ പ്രതിനിധീകരിക്കുന്നതാണ് ഈ കെട്ടിടം.
Major fire breaks out at Coder House in Fort Kochi
കോഡര്‍ ഹൗസിലുണ്ടായ തീപിടിത്തം
Edited By:
Updated on: 
1 min read

കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ കോഡര്‍ ഹൗസില്‍ വന്‍തീപ്പിടിത്തം. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ അണയ്ക്കാന്‍ ശ്രമിക്കുന്നു. ചരിത്രപ്രാധാന്യമുള്ള കെട്ടിടമായ കൊഡര്‍ ഹൗസ് നിലവില്‍ ഹോട്ടലായാണ് പ്രവര്‍ത്തിക്കുന്നത്.

ഫോര്‍ട്ട് കൊച്ചിയിലെ ടവര്‍ റോഡില്‍ സ്ഥിതിചെയ്യുന്ന കൊഡര്‍ ഹൗസ്, ഇന്‍ഡോ-പോര്‍ച്ചുഗീസ് ശൈലിയില്‍ നിര്‍മിച്ച പൈതൃക കെട്ടിടമാണ്. 200 വര്‍ഷത്തോളം പഴക്കമുള്ള മൂന്നുനില കെട്ടിടമാണിത്. ഇപ്പോള്‍ ബോട്ടിക് ഹോട്ടലാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.

കൊച്ചിയിലെ ജൂത സമൂഹത്തിന്റെയും കോഡര്‍ കുടുംബത്തിന്റെയും ചരിത്രപരമായ പാരമ്പര്യത്തെ പ്രതിനിധീകരിക്കുന്നതാണ് ഈ കെട്ടിടം.

Summary

Major fire breaks out at Coder House in Fort Kochi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com