'ഇന്നസന്റ് മരിച്ചപ്പോള്‍ പിണറായി വന്നത് 56 വണ്ടികളുമായി, ജനങ്ങളെ വെറുപ്പിച്ചത് അത്തരം പൊങ്ങച്ചം'; രൂക്ഷവിമര്‍ശനവുമായി മേജര്‍ രവി

മറ്റുള്ളവര്‍ വോട്ട് ചെയ്ത് നിങ്ങളെ അധികാരത്തിലേറ്റിയിട്ടുണ്ടെങ്കില്‍ നിങ്ങളവരുടെ വേലക്കാരാണ്. അതാണ് വിഡി സതീശന്‍ കാണിക്കുന്നത്
major ravi
മേജര്‍ രവിഫെയ്‌സ്ബുക്ക്‌
Updated on
1 min read

കൊച്ചി: മുഖ്യമന്ത്രി വിഡി സതീശനെ പ്രശംസിച്ചും മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ചും സംവിധായകന്‍ മേജര്‍ രവി. കഴിഞ്ഞ ദിവസം സലിം കുമാറിന്റെ സംസ്‌കാര ചടങ്ങില്‍ വിഡി സതീശന്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍, ഷോളിടാന്‍ വന്ന ആളെ തടഞ്ഞതും ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ തള്ളിക്കയറ്റം നിയന്ത്രിക്കാന്‍ മുന്നിട്ട് നിന്നതുമടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രശംസ. മറ്റുള്ളവര്‍ വോട്ട് ചെയ്ത് നിങ്ങളെ അധികാരത്തിലേറ്റിയിട്ടുണ്ടെങ്കില്‍ നിങ്ങളവരുടെ വേലക്കാരാണ്. അതാണ് വിഡി സതീശന്‍ കാണിക്കുന്നത്'- മേജര്‍ രവി പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

major ravi
'അയ്യപ്പ സംഗമത്തില്‍ യോഗിയുടെ സന്ദേശം വായിച്ചത് തെറ്റ്; പരാജയം മുന്‍കൂട്ടി മനസിലാക്കാന്‍ കഴിഞ്ഞില്ല; 30 മണ്ഡലങ്ങളില്‍ ബിജെപി യുഡിഎഫിന് വോട്ട് നല്‍കി'

'രണ്ട് മുഖ്യമന്ത്രിമാരുടെ വ്യത്യാസമാണ് നമ്മള്‍ കണ്ടത്. ഒന്ന് കാരണഭൂതന്‍ എന്ന പാട്ടും പാടിച്ച് നടക്കുന്നൊരു മുഖ്യമന്ത്രി. ഞാനാണ് വലുതെന്ന ചിന്തയില്‍. ഇപ്പുറത്ത് ഒരു വണ്ടിയും കൊണ്ടാണ് ഇന്നലെ സലിം കുമാറിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്താന്‍ വന്നത്. ഇന്നസെന്റ് ചേട്ടന്‍ മരിച്ച സമയത്ത് പഴയ മുഖ്യമന്ത്രി 56 വണ്ടിയും 560 പൊലീസും പത്ത് ഫയര്‍ ഫോഴ്‌സും കൂടിയാണ് ആ ഇടവഴിയിലൂടെ പോയത്. നാട്ടുകാര്‍ക്ക് എന്തുമാത്രം ബുദ്ധിമുട്ടുണ്ടായി. ഞാനൊരു മുഖ്യമന്ത്രി ആണെങ്കില്‍ 56 വണ്ടിയും 560 പൊലീസ് സംരക്ഷണവും വേണമെങ്കില്‍ ജനങ്ങള്‍ക്ക് എന്നെ വേണ്ട എന്നതല്ലേ. എന്നെ കൊല്ലാന്‍ നടക്കുന്നു എന്നതല്ലേ. പിന്നെ ആ സ്ഥാനത്ത് ഇരിക്കരുത്. ഇപ്പോഴവരിരുന്ന് നിരങ്ങി കൊണ്ടിരിക്കുകയാണ്. അവര്‍ തോറ്റെന്ന് ഇപ്പോഴെങ്കിലും അവരെ പറഞ്ഞ് മനസിലാക്കൂ.

major ravi
'കരൾ മാറ്റിവെക്കുന്ന അവസ്ഥയിലായ രോഗിയെ മരുന്ന് കൊടുത്തു മാറ്റി തരാം എന്ന് ബോധമുള്ള ഒരു ആയുർവേദ ഡോക്ടറും പറയില്ല'

പൊങ്ങച്ചം കാണിക്കരുതെന്ന് പറയണം. മറ്റുള്ളവര്‍ വോട്ട് ചെയ്ത് നിങ്ങളെ അധികാരത്തിലേറ്റിയിട്ടുണ്ടെങ്കില്‍ നിങ്ങളവരുടെ വേലക്കാരാണ്. അതാണ് വിഡി സതീശന്‍ എന്ന മുഖ്യമന്ത്രി കാണിക്കുന്നത്. അദ്ദേഹം മുന്നോട്ടും അത് കൊണ്ടുപോകണം. ഉമ്മാക്കി എന്ന ഭാഷയൊക്കെ പാര്‍ലമെന്ററി ഭാഷയല്ല. വിരട്ടല്‍ ഇങ്ങോട്ട് എടുക്കണ്ട എന്ന് പറയുന്നു. ഒരു മുഖ്യമന്ത്രിയാണോ ഗുണ്ടാ ഭാഷയൊക്കെ ഉപയോഗിക്കുന്നത്. അതൊക്കെ മാറി ഇപ്പോള്‍. നല്ലൊരു മുഖ്യമന്ത്രിയാണ് വിഡി സതീശന്‍. ആ ചിരിച്ച മുഖത്തോട് കൂടി, നല്ല രീതിയില്‍ പോകട്ടെ എന്ന ആഗ്രഹമാണ് എനിക്കുള്ളത്', എന്നായിരുന്നു മേജര്‍ രവിയുടെ വാക്കുകള്‍.

Summary

major ravi against pinarayi vijayan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

V D Satheesan
today top five news
vande mataram
'Governor should not summon any official without the government's knowledge'; Chief Minister criticizes
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com