തെറ്റായ ബലാത്സംഗ ആരോപണം ഉന്നയിച്ചാല്‍ ജീവിതത്തിനാകെ കളങ്കമാകും: ഹൈക്കോടതി

അത്തമൊരു കേസില്‍ അറസ്റ്റിലായാല്‍ അതിന്റെ കറ ജീവിതത്തിലൊരിക്കലും കളയാനാകില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഉത്തരവില്‍ വ്യക്തമാക്കി
High Court
ഹൈക്കോടതി(High Court)ഫയൽ
Updated on
1 min read

കൊച്ചി: ബലാത്സംഗ ആരോപണം തെറ്റാണെങ്കില്‍ കുറ്റവിമുക്തനാക്കിയാലും ജീവിതത്തെയാകെ ബാധിക്കുമെന്ന് ഹൈക്കോടതി. അത്തമൊരു കേസില്‍ അറസ്റ്റിലായാല്‍ അതിന്റെ കറ ജീവിതത്തിലൊരിക്കലും കളയാനാകില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഉത്തരവില്‍ വ്യക്തമാക്കി.

High Court
കാരണവര്‍ വധക്കേസ് പ്രതി ഷെറിന് മോചനം, മൂന്നു കേസുകളിലായി 11 പേര്‍ പുറത്തേയ്ക്ക്

ബലാത്സംഗക്കേസില്‍ പ്രതിയായ മലപ്പുറം സ്വദേശിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം. ഉഭയസമ്മത പ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം ബലാത്സംഗ ആരോപണം ഉന്നയിക്കുന്ന കേസില്‍ കോടതികള്‍ ജാഗ്രത കാണിക്കണമെന്ന് സിംഗിള്‍ ബെഞ്ച് പറഞ്ഞു. സാഹചര്യം പരിശോധിക്കാതെ ജാമ്യ ഹര്‍ജിയില്‍ തീരുമാനമെടുക്കുന്നത് ആരോപണത്തിന് ഇരയാകുന്നവരുടെ വ്യക്തിത്വത്തെ നശിപ്പിക്കുമെന്നും കോടതി പറഞ്ഞു.

High Court
സിഎംആർഎൽ- എക്സാലോജിക് കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതിയിൽ

ഹര്‍ജിക്കാരനുമായി സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട തിരുവനന്തപുരം സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്നു പരാതിക്കാരി. വിവാഹിതയായ ഇവര്‍ ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു. നവംബറില്‍ ഹര്‍ജിക്കാരനോടൊപ്പം വയനാട്ടിലേയ്ക്ക് പോകും വഴി ഹോട്ടറില്‍ മുറിയില്‍ തന്നെ ബലാത്സംഗം ചെയ്‌തെന്നായിരുന്നു യുവതിയുടെ പരാതി. ഉഭയസമ്മത ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്ന് പരാതിക്കാരിയുടെ മൊഴിയില്‍ വ്യക്തമായിരുന്നുവെന്ന് കോടതി വിലയിരുത്തി.

Summary

High Court says if rape allegation is false, even if acquitted, it will affect the whole life

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com