മലമ്പുഴ ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തി; കാഞ്ഞിരപ്പുഴ, മംഗലം, മീങ്കര, ചുള്ളിയാര്‍ ഡാമുകളും തുറന്നു

മൂലത്തറ റെഗുലേറ്ററില്‍ നിന്നും കൂടുതല്‍ വെള്ളം തുറന്നു വിട്ടേക്കും
malampuzha dam
malampuzha dam
Updated on
1 min read

പാലക്കാട്: വൃഷ്ടിപ്രദേശത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മലമ്പുഴ അണക്കെട്ട് തുറന്നു. ഡാമിന്റെ നാലു സ്പില്‍വേ ഷട്ടറുകള്‍ 40 സെന്റി മീറ്റര്‍ വീതമാണ് തുറന്നത്. നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ ജലനിരപ്പ് ക്രമീകരിച്ച് നിര്‍ത്തുന്നതിനായാണ് സ്പില്‍വേ ഷട്ടറുകള്‍ തുറന്നിട്ടുള്ളത്.

malampuzha dam
തുലാവർഷം കനക്കുന്നു, ഇന്നും അതിശക്ത മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്

മൂലത്തറ റെഗുലേറ്ററില്‍ നിന്നും കൂടുതല്‍ വെള്ളം തുറന്നു വിട്ടേക്കും. ചിറ്റൂര്‍ പുഴയുടെ തീരത്തു താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. പാലക്കാട് കാഞ്ഞിരപ്പുഴ, മംഗലം, മീങ്കര, ചുള്ളിയാര്‍ ഡാമുകളുടെയും ഷട്ടറുകള്‍ തുറന്നിട്ടുണ്ട്.

malampuzha dam
'അമീബിക് മസ്തിഷ്‌ക ജ്വരം തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഇല്ല, ഡോക്ടറെ തലയില്‍ വെട്ടിയിട്ട് കാര്യമില്ല'

ഇന്നും തിരച്ചില്‍ തുടരും

പാലക്കാട് കോട്ടായി മുട്ടിക്കടവില്‍ ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ 18 കാരന്‍ സുഗുണേശ്വരനായി ഇന്നും തിരച്ചില്‍ തുടരും. അഗ്നിരക്ഷാസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ രണ്ടു സംഘങ്ങളായാണ് തിരച്ചില്‍ നടത്തുക. മലമ്പുഴ ഡാം തുറന്നതോടെ അടിയൊഴുക്ക് ശക്തമാകുന്നത് രക്ഷാപ്രവര്‍്തതനം ദുഷ്‌കരമാക്കുമെന്നാണ് വിലയിരുത്തല്‍.

Summary

The Malampuzha Dam was opened as heavy rains continued in the catchment area.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com