സൗദിയില്‍ മലപ്പുറം സ്വദേശി സൂപ്പര്‍ മാര്‍ക്കറ്റില്‍ കൊല്ലപ്പെട്ട നിലയില്‍; കൊല മോഷണ ശ്രമം ചെറുക്കുന്നതിന് ഇടയില്‍ 

സൗദിയിലെ ജിസാന് സമീപമുള്ള സൂപ്പർ മാർക്കറ്റിലാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്
സൗദിയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ കൊല്ലപ്പെട്ട  നിലയില്‍ കണ്ടെത്തിയ മുഹമ്മദ് അലി
സൗദിയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ മുഹമ്മദ് അലി
Updated on
1 min read


ജിസാൻ: മലയാളിയെ സൗദി അറേബ്യയിൽ ജോലിചെയ്യുന്ന കടയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മലപ്പുറം മേൽമുറി ആലത്തൂർപടി സ്വദേശി മുഹമ്മദ് അലി പുള്ളിയിലിനെ(52)യാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 

സൗദിയിലെ ജിസാന് സമീപമുള്ള സൂപ്പർ മാർക്കറ്റിലാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. സൂപ്പർ മാർക്കറ്റിന്റെ ഗ്ളാസ് ഡോർ അടച്ച് പാക്ക് ചെയ്യുന്നതിനിടയിൽ കടയിലെത്തിയ മോഷ്ടാക്കളുടെ കൊലയ്ക്ക് പിന്നിലെന്നാണ് സൂചന.

സുരക്ഷയുടെ ഭാഗമായി സ്ഥാപിച്ച ക്യാമറയുടെ കേബിൾ മോഷ്ടാക്കൾ മുറിക്കാൻ ശ്രമിച്ചപ്പോൾ തടയുന്നതിനിടെ അക്രമികൾ വധിച്ചതാണെന്ന് പ്രാദേശിക അറബ് പത്രം റിപ്പോർട്ട് ചെയ്യുന്നു. കടയിൽ മുഹമ്മദ് തനിച്ചായിരുന്നു ഉണ്ടായിരുന്നത്. മൃതദേഹം അബൂഅരീഷ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇതേ സ്ഥാപനത്തിൽ ജോലിയിലുള്ള സഹോദരൻ നാട്ടിൽ അവധിയിലാണ്. സംഭവസ്ഥലം സീൽ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com