

മലപ്പുറം: കരുവാരകുണ്ടില്‍നിന്നു കാണാതായ 14 വയസുകാരിയുടെ മൃതദേഹം കിലോമീറ്ററുകൾപ്പുറത്ത് വാണിയമ്പലം തൊടികപ്പുലം പുള്ളിപ്പാടത്ത് കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തി. സ്‌കൂളിലേക്കു പുറപ്പെട്ട ഒൻപതാംക്ലാസുകാരിയുടെ മൃതദേഹം കിലോമീറ്ററുകൾപ്പുറത്ത് റെയിൽവേ പുറമ്പോക്കുഭൂമിയിലെ കാട്ടിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഇതേ സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിയെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. പ്രണയപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. പെണ്‍കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും.
പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തുകയായിരുന്നെന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി. റെയില്‍വേയുടെ പുറമ്പോക്ക് ഭൂമിയിലെ കുറ്റിക്കാട്ടില്‍ പെണ്‍കുട്ടിയുടെ തന്നെ വസ്ത്രം ഉപയോഗിച്ച് കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സമീപത്തുനിന്ന് സ്‌കൂള്‍ ബാഗും ചെരിപ്പും കണ്ടെത്തിയിരുന്നു. കൊലയ്ക്ക് മറ്റാരുടെയെങ്കിലും സഹായം കിട്ടിയുണ്ടോയെന്നും കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്താണെന്നതുള്‍പ്പടയെുള്ള കാര്യങ്ങള്‍ ഇനിയും കണ്ടെത്തേണ്ടതുണ്ട്.
വ്യാഴാഴ്ച അനുജത്തിക്കൊപ്പം സ്‌കൂളിലേക്കു പോയ പെണ്‍കുട്ടി സ്‌കൂള്‍ ഗേറ്റ് വരെ ചെന്നെങ്കിലും ക്ലാസില്‍ എത്തിയിരുന്നില്ല. വൈകിട്ട് വീട്ടില്‍ തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് മാതാവ് പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാര്‍ഥിയുമായി അടുപ്പമുണ്ടായിരുന്ന കാര്യവും ബന്ധുക്കള്‍ അറിയിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ഫോട്ടോ പ്രചരിപ്പിച്ചു കണ്ടെത്താന്‍ ശ്രമം നടത്തി. ഇതിനിടെ വൈകിട്ട് 6ന് പെണ്‍കുട്ടി വീട്ടിലേക്കു വിളിച്ച് ഉടന്‍ എത്താമെന്നു പറഞ്ഞെങ്കിലും എത്തിയില്ല.
പിന്നീട് മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ഥിനിയും 16 വയസുകാരനും തൊടികപ്പുലം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് എത്തിയതായി കണ്ടെത്തിയത്. ഈ ഭാഗത്ത് തിരച്ചില്‍ ശക്തമാക്കി. അതിനിടെ പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനോട് കാര്യങ്ങള്‍ തിരക്കിയപ്പോള്‍ വൈകീട്ട് ആറരവരെ പെണ്‍കുട്ടി കൂടെയുണ്ടായിരുന്നുവെന്നും പിന്നീട് ട്രെയിനില്‍ കയറി പോയെന്നും ആദ്യം പറഞ്ഞു. പിന്നീട് രണ്ടുപേരുംകൂടി ട്രെയിനില്‍ പോയി തൊടിയപ്പുലത്തുനിന്ന് രണ്ടുവഴിക്ക് പിരിഞ്ഞുവെന്ന് മാറ്റിപ്പറഞ്ഞു. തൊടിയപ്പുലത്തുനിന്ന് പെണ്‍കുട്ടി മറ്റാരുടെയോകൂടെ പോയെന്ന് പിന്നീട് പറഞ്ഞു. ഇന്നലെ രാവിലെ പൊലീസ് വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തെക്കുറിച്ചു സൂചന ലഭിച്ചത്. തുടര്‍ന്നു വിദ്യാര്‍ഥിയുമായി നടത്തിയ തിരച്ചിലില്‍ തൊടികപ്പുലത്ത് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കാര്യങ്ങള്‍ പരസ്പര വിരുദ്ധമായി പറഞ്ഞ് അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാനും വിദ്യാര്‍ഥി ശ്രമിച്ചു.
ആണ്‍കുട്ടി ലഹരിക്ക് അടിമയാണെന്നും ഇയാളുമായുള്ള ബന്ധത്തെ എതിര്‍ക്കുകയും നേരത്തേ പൊലീസില്‍ പരാതിനല്‍കുകയും ചെയ്തിരുന്നുവെന്നും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറഞ്ഞു. ബന്ധം അവസാനിപ്പിക്കാനുള്ള ധാരണയായതായും പറയപ്പെടുന്നു. തൃശൂര്‍ റെയ്ഞ്ച് ഐജി അരുള്‍ ആര്‍.ബി. കൃഷ്ണ അടക്കമുള്ള ഉന്നതര്‍ സ്ഥലത്തെത്തി പ്രതിയെ ചോദ്യംചെയ്തു. വിരലടയാളവിദഗ്ധരും ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി. നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ. അബ്രഹാം ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം വൈകീട്ടോടെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്കു മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ശനിയാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates