

കർക്കടകത്തിന്റെ ആശങ്കകളിൽ നിന്ന് ചിങ്ങപ്പുലരിയിലേക്ക് കടന്ന് മലയാളികൾ. മലയാളികൾക്ക് പുതുവർഷാരംഭം. മഹാമാരിക്കിടയിലും പ്രതീക്ഷയോടെ പൊന്നിൻ ചിങ്ങത്തെ വരവേൽക്കാനൊരുങ്ങുകയാണ് കേരളക്കര. 
ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിയ്ക്കും. കാർഷിക സംസ്‌കാരത്തിന്റെയും പൊന്നോണം കൊണ്ടാടുന്നതിന്റെ ഗൃഹാതുര സ്മരണകളാണ് ഓരോ മലയാളികളുടെയും മനസിൽ ചിങ്ങമാസം ഉണർത്തുന്നത്. കേരളക്കരയിൽ ചിങ്ങം ഒന്ന് കർഷക ദിനം കൂടിയാണ്.
കഴിഞ്ഞ രണ്ട് വർഷവും പ്രളയ ഭീകരതകൾക്ക് നടുവിലായിരുന്നു ചിങ്ങപ്പുലരി. പിന്നാലെ മഹാമാരിയുടെ ആശങ്കയെത്തി. എങ്കിലും പ്രതീക്ഷകളുടെ മാസമാണ് മലയാളികൾക്ക് ചിങ്ങം. പാടത്ത് വിളഞ്ഞ പൊൻകതിർ വീട്ടിലെത്തിച്ച് അറകളും പത്തായങ്ങളും നിറയ്ക്കുന്ന സമ്പന്നതയുടെ മാസം കൂടിയാണ് ചിങ്ങം. ചിങ്ങം പിറന്നാൽ പിന്നെ എവിടെയും പൂക്കൾ നിറയും. മുറ്റത്തെ ഊഞ്ഞാലും അത്തപ്പൂക്കളവുമെല്ലാം മഹാമാരിക്കാലത്ത് പ്രത്യാശയുടെ പുതുനാമ്പുകൾ മലയാളികളുടെ മനസിൽ വിരിയിക്കാൻ സഹായകമായേക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
