മലയാളം, ആരോഗ്യ സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

മലയാളം സര്‍വകലാശാല നാളെ മുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

തിരുവനന്തപുരം: മലയാളം സര്‍വകലാശാല നാളെ മുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. ആരോഗ്യ സര്‍വകലാശാലയും പരീക്ഷകള്‍ മാറ്റിയിട്ടുണ്ട്. കോവിഡ് വ്യാപനം കണക്കിലെടുത്താണ് നടപടി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. 

പരീക്ഷകള്‍ മാറ്റണമെന്ന് സര്‍വകലാശാ വൈസ് ചാന്‍സിലര്‍മാര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍ദേശം നല്‍കിയിരുന്നു. നേരിട്ടുള്ള എല്ലാ പരീക്ഷകളും മാറ്റാനാണ് നിര്‍ദേശം. ഇതിന് പിന്നാലെയാണ് രണ്ട് പ്രധാന സര്‍വകാലാശലകള്‍ പരീക്ഷകള്‍ മാ്റ്റിവച്ചതായി അറിയിച്ചിരിക്കുന്നത്. 

ജെഇഇ മെയിന്‍ പരീക്ഷയും മാറ്റിയിട്ടുണ്ട്. 27,28,30 തീയതികളില്‍ നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പരീക്ഷയ്ക്ക് 15 ദിവസം മുന്‍പ് തീയതി അറിയിക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com