മലയാളം ഇനി ഭരണ ഭാഷ; ബില്ലില്‍ ഒപ്പുവച്ച് ഗവര്‍ണര്‍

ഗവര്‍ണറുടെ അംഗീകാരം ലഭിച്ചതോടെ നിയമം ഉടന്‍ സംസ്ഥാനത്ത് പ്രാബല്യത്തില്‍ വരും.
Rajendra Arlekar
Rajendra Arlekar and pinarayi vijayanTrivandrum
Updated on
1 min read

തിരുവനന്തപുരം: മലയാളം ഭരണഭാഷ ബില്ലിന് ഗവര്‍ണറുടെ അംഗീകാരം. മലയാളം ഭരണഭാഷയാക്കുന്ന സമഗ്ര മലയാള ഭാഷാ ബില്ലില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഒപ്പുവച്ചു. കോടതി ഭാഷ, സര്‍ക്കാര്‍ ഉത്തരവുകള്‍ എന്നിവ മലയാളത്തില്‍ ലഭ്യമാക്കുന്നതും സര്‍വകലാശാല പാഠ്യപദ്ധതികളില്‍ മലയാളം നിര്‍ബന്ധമാക്കുന്നതും ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുന്നതാണ് മലയാളം ഭരണഭാഷ ബില്‍. ഗവര്‍ണറുടെ അംഗീകാരം ലഭിച്ചതോടെ നിയമം ഉടന്‍ സംസ്ഥാനത്ത് പ്രാബല്യത്തില്‍ വരും.

Rajendra Arlekar
കറിവേപ്പില മുതല്‍ വാഴയില വരെ വിമാനത്താവളങ്ങളില്‍ കെട്ടിക്കിടക്കുന്നു; പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ വലഞ്ഞ് കേരളം, കയറ്റുമതി കുത്തനെ ഇടിഞ്ഞു

1969ലെ കേരള ഔദ്യോഗിക ഭാഷാ ആക്ടിന് പകരം സമഗ്ര മലയാള ഭാഷാ നിയമം ഉറപ്പാക്കുകയാണ് നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. 1963 ലെ ഔദ്യോഗിക ഭാഷാ നിയമവുമായും ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 346 ഉം 347 ഉം അനുസരിച്ചാണ് കേരളത്തിന്റെ ഭാഷാ നയം. 

ഇതോടെ ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ മലയാളം പഠനം നിര്‍ബന്ധമാക്കും. സര്‍വകലാശാല പാഠ്യപദ്ധതികളില്‍ മലയാളം ഒരു നിര്‍ബന്ധിത പേപ്പറായി പരിഗണിക്കും. പിഎസ്സി പരീക്ഷകളും മലയാളത്തിലേക്ക് മാറ്റും. ചില പരീക്ഷകള്‍ മാത്രമായിരിക്കും മറ്റ് ഭാഷകളില്‍ നടത്തുക. അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങളിലും നിയമം ബാധമായിരിക്കും.

Summary

Kerala Governor Rajendra Arlekar to grant assent to the proposed Malayalam Language Bill, describing it as a measure that would reinforce Kerala’s cultural identity and strengthen the self-respect of its people.​

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com