പ്രിയങ്ക ചോപ്രയെ പോലും പിന്നിലാക്കി മലയാളി വധു, 100 അടി നീളമുള്ള വെയിൽ; വൈറലായി വിഡിയോ 

ഇന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ വെയിൽ അണിഞ്ഞ് വിവാഹത്തിനെത്തിയ വധുവിന്റെ ചിത്രങ്ങളും വിഡിയോയുമാണ് ഇപ്പോൾ വൈറലാകുന്നത്
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്
Updated on: 
1 min read

വിവാഹത്തിന് നടി പ്രിയങ്ക ചോപ്ര ധരിച്ച വസ്ത്രങ്ങളെല്ലാം ഏറെ ശ്രദ്ധനേടിയിരുന്നു. ഇക്കൂട്ടത്തൽ ഏറെ ആഘോഷിക്കപ്പെട്ടതാണ് ക്രിസ്ത്യൻ വിവാഹത്തിന് പ്രിയങ്ക അണിഞ്ഞ ​ഗൗൺ. ​ഗൗണിനൊപ്പം ധരിച്ചിരുന്ന ശിരോവസ്ത്ര നിരവധി വാർത്തകളിൽ നിറയുകയും ചെയ്തു. ‘‘ഔട്ട് ഓഫ് ദ് വേൾഡ് വെയിൽ ’’ എന്ന പ്രശംസ നേടിയെടുത്തതാണ് പ്രിയങ്കയുടെ ഈ വെയിൽ. എന്നാലിപ്പോൾ താരസുന്ദരിയെപ്പോലും പിന്നിലാക്കിയിരിക്കുകയാണ് കേര‌ളത്തിലെ ഒരു വധു. 

ഇന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ വെയിൽ അണിഞ്ഞ് വിവാഹത്തിനെത്തിയ വധുവിന്റെ ചിത്രങ്ങളും വിഡിയോയുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കൊച്ചിയിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ മിലൻ ഡിസൈൻ ഉടമയുടെ മരുമകളാണ് 100 അടി നീളമുള്ള വെയിൽ അണിഞ്ഞ് വിവാഹദിനത്തിൽ തിളങ്ങിയത്. മിലൻ സിഇഒ ഷേർളി റെജിമോന്റെ മകൻ കെവിൻ പടിക്കലിന്റെ വധു സിബിയക്ക് വേണ്ടിയാണ് ഇത് ഒരുക്കിയത്. 

വൈറ്റ് ട്രംപറ്റ് ഗൗണിനൊപ്പം നീളൻ വെയിലും അണിഞ്ഞ് സിബിയ ഏവരുടെയും മനം കവർന്നു. മരുമകൾക്കുള്ള ഷേർഷിയുടെ ഏറ്റവും മനോഹരമായ വിവാഹസമ്മാനം കൂടിയായി മാറി ഈ വസ്ത്രം. ആറു മാസമെടുത്താണ് മിലൻ ഡിസൈനർ ടീം ഈ ഔട്ട്ഫിറ്റ് തയ്യാറാക്കിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com