ബിക്കിനി ധരിച്ചത് ഇഷ്ടപ്പെട്ടില്ല, പൊട്ടിയ കുപ്പികൊണ്ട് വിദേശ വനിതയെ ആക്രമിക്കാൻ ശ്രമം; സംഭവം വർക്കലയിൽ

നീന്തൽ വസ്ത്രം ധരിച്ചിരുന്നതിനെ ചൊല്ലിയാണ് ഇയാൾ പ്രശ്നമുണ്ടാക്കിയത്. എന്നാൽ സംഭവത്തിൽ പൊലീസ് ഇടപെട്ടില്ലെന്നാണ് ആക്ഷേപം.
വര്‍ക്കല ബീച്ച്/ഫയല്‍
വര്‍ക്കല ബീച്ച്/ഫയല്‍
Updated on: 
1 min read

തിരുവനന്തപുരം: വർക്കല ബീച്ചിൽ വിദേശവനിതയ്ക്ക് നേരെ ആക്രമണം. ഞായറാഴ്ച രാവിലെ ബീച്ചിൽ സർഫിങ് നടത്തുന്നതിനിടെ നാട്ടുകാരനായ ഒരാൾ പൊട്ടിയ ബിയർ കുപ്പിയുമായി വന്ന ആക്രമിക്കാൻ ശ്രമിച്ചുവെന്നാണ് ഫ്രഞ്ച് വനിതയുടെ പരാതി. നീന്തൽ വസ്ത്രം ധരിച്ചിരുന്നതിനെ ചൊല്ലിയാണ് ഇയാൾ പ്രശ്നമുണ്ടാക്കിയത്. എന്നാൽ സംഭവത്തിൽ പൊലീസ് ഇടപെട്ടില്ലെന്നാണ് ആക്ഷേപം.

കഴിഞ്ഞ ആഴ്ചയിലും സമാനമായ രീതിയിൽ ഇതേ വ്യക്തി തന്നെ വിദേശവനിതകളെ ഭീഷണിപ്പെടുത്തിയിരുന്നു. ഇയാൾക്കെതിരെ വിദേശവനിതകളും പ്രദേശത്ത് സർഫിങ് നടത്തുന്നവരും ചേർന്ന് അയിരൂർ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. സംഭവം വ്ലോ​ഗറായ ഒരു യുവതി ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ചിരുന്നു. പോസ്റ്റിൽ ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെയും കേരള പൊലീസിനെയും ടാ​ഗും ചെയ്തു. ഒരു മില്യൺ കാഴ്ചക്കാർ ഉണ്ടായിട്ടും അധികൃതർ നടപടിയെടുത്തില്ലെന്ന് യുവതി പറ‍ഞ്ഞു.

ഇത്തരം പ്രവണതകൾ തടയപ്പെടേണ്ടത് അത്യാവശ്യമാണെന്നും വർക്കലയിലെ ടൂറിസത്തെ ഇത് സാരമായി ബാധിക്കുമെന്നും നാട്ടുകാർ ഉൾപ്പെടെ പരാതി ഉന്നയിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങളിൽ അധികൃതരുടെ അടിയന്തരശ്രദ്ധ വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. അതേസമയം, പ്രശ്നമുണ്ടാക്കിയ ആളിന് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പോലീസിന്റെ വിശദീകരണം. 

ഈ റിപ്പോർട്ട് കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Meenangadi School Excursion Controversy: Principal Had Not Consumed Alcohol; Blood Test Result Negative
Suvarna Keralam SK 75 lottery result
Minister M Liju
VD Satheesan
X

FOLLOW US

ON GOOGLE DISCOVER