പരുന്ത് കൊത്തി കൂടിളകി; തേനീച്ചയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു

വെട്ടുകാട് സ്വദേശി വിജയന്‍ നായരാണ് മരിച്ചത്
വിജയന്‍ നായര്‍
വിജയന്‍ നായര്‍
Updated on: 
1 min read

തൃശ്ശൂര്‍ : തൃശ്ശൂര്‍ വെട്ടുകാട് തേനീച്ചയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു. വെട്ടുകാട് സ്വദേശി വിജയന്‍ നായരാണ് മരിച്ചത്. തേനീച്ചയുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. 

ബന്ധുവായ രാമചന്ദ്രന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു വിജയന്‍ നായര്‍ക്ക് തേനീച്ചയുടെ കുത്തേറ്റത്. തൊട്ടടുത്ത വിജയന്‍ നായര്‍
വര്‍ക്ക് ഷോപ്പിന് മുകളില്‍ നിന്നാണ് തേനീച്ച കൂടിളകിയത്. മറ്റുള്ളവര്‍ ഓടിയെങ്കിലും വിജയന്‍ നായര്‍ വീണു. ചൂട്ട് കത്തിച്ച് തേനീച്ചകളെ ഓടിച്ച ശേഷമാണ് വിജയന്‍ നായരെ ആശുപത്രിയിലെത്തിച്ചത്.  എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

കുത്തേറ്റ് ചികിത്സയിലുള്ള കമലാകരന്റെ പരിക്ക് മാത്രം ഗുരുതരമാണ്. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. പരുന്ത് കൊത്തിയതിനെ തുടര്‍ന്നാണ് തേനീച്ചക്കൂട് ഇളകിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Suvarna Keralam SK 75 lottery result
Minister M Liju
VD Satheesan
kerala rain alert today
X

FOLLOW US

ON GOOGLE DISCOVER