തൃശൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥന്‍ മരിച്ചു

വീട്ടുപറമ്പില്‍ നാളികേരം പെറുക്കി കൂട്ടുന്നതിനിടയില്‍ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

തൃശൂര്‍:  വരവൂര്‍ തളിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥന്‍ മരിച്ചു. തളി വിരുട്ടാണം പാണീശ്വരത്ത് മാരാത്ത് മഠത്തിലാത്ത് രാജീവാണ് (61) മരിച്ചത്. ഇന്ന് വൈകീട്ട് നാല് മണിക്കാണ് സംഭവം നടന്നത്.

വീട്ടുപറമ്പില്‍ നാളികേരം പെറുക്കി കൂട്ടുന്നതിനിടയില്‍ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. നില്‍ക്കുകയായിരുന്ന രാജീവിന്റെ അടുത്തേക്ക് പാഞ്ഞെത്തിയ കാട്ടുപന്നി നെഞ്ചിലിടിക്കുകയായിരുന്നു. നിലത്ത് വീണ രാജീവിനെ പന്നി രണ്ട് തവണകൂടി കുത്തിയ ശേഷം ഓടി മറഞ്ഞു.

നിലവിളികേട്ട് ഓടിയെത്തിയ വീട്ടുകാര്‍ ഉടന്‍ തന്നെ രാജീവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com