നാല് ദിവസത്തെ അന്വേഷണം; കുറുമാലി പുഴയിൽ രാവിലെ കണ്ടെത്തിയ മൃതദേഹം ബിജീഷിന്റേത്

വെള്ളിയാഴ്‌ച മുതലാണ് ബിജീഷിനെ കാണാതായത്
ബിജീഷ്
ബിജീഷ്
Updated on
1 min read

തൃശൂർ: ഒല്ലൂരിൽ നിന്ന് കാണാതായ യുവാവിനെ പാലപ്പിള്ളി എലിക്കോട് കുറുമാലി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒല്ലൂർ അഞ്ചേരി കടവാരത്ത് വീട്ടില്‍ ബിജീഷ് (40) ആണ് മരിച്ചത്. വെള്ളിയാഴ്‌ച മുതൽ കാണാതായ ബിജീഷിന്റെ മൃതദേഹം ചൊവ്വാഴ്ച രാവിലെയോടെ  എലിക്കോട് ആട്ടുപാലത്തിന് സമീപം കണ്ടെത്തി. മൃതദേഹം വൈകിട്ട് ബന്ധുക്കൾ തിരിച്ചറിഞ്ഞു.

ബന്ധുക്കളും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും ബിജീഷിനെ കണ്ടെത്താനായില്ല. വീട്ടുകാരുടെ പരാതിയിൽ ഒല്ലൂർ പൊലീസ് കേസെടുത്തിരുന്നു. നാട്ടിലെത്തിയ സുഹൃത്തുക്കളോടൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടാണ് മരണമെന്നാണ് നിഗമനം. ബിജീഷ് കുളികഴിഞ്ഞ് പോയെന്നാണ് കൂടെയുണ്ടായിരുന്നവർ കരുതിയത്.

ബിജീഷിനെ കാണാതായി രണ്ട് ദിവസം കഴിഞ്ഞാണ് സുഹൃത്തുക്കൾ പാലപ്പിള്ളിയിൽ എത്തിയ വിവരം പുറത്തുപറയുന്നത്. വരന്തരപ്പിള്ളി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്‌കാരം ബുധനാഴ്ച കുരിയച്ചിറ സ്‌മശാനത്തിൽ. അമ്മ: സുഗന്ധ. ഭാര്യ: ലയ ( പനംകുറ്റിച്ചിറ സഹകരണ സ്‌റ്റോർ ജീവനക്കാരി). മക്കൾ: മാളവിക, തന്മയ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com