പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; വിവാഹിതനായ പ്രതിക്ക് 20 വർഷം കഠിനതടവ്

കിളിമാനൂർ മുളയ്ക്കലത്തുകാവ് സ്വദേശിയായ ശ്രീഹരിയെയാണ് ആറ്റിങ്ങൽ അതിവേഗ കോടതി ശിക്ഷിച്ചത്.
Minor Abuse Case
Man Sentenced to 20 Years Rigorous Imprisonment in Minor Abuse Case.FILE
Updated on
1 min read

ആറ്റിങ്ങൽ: പത്താം ക്ലാസുകാരിയായ പട്ടികജാതി വിദ്യാർഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 20 വർഷത്തെ കഠിനതടവ്. കിളിമാനൂർ മുളയ്ക്കലത്തുകാവ് സ്വദേശിയായ ശ്രീഹരിയെയാണ് ആറ്റിങ്ങൽ അതിവേഗ കോടതി ശിക്ഷിച്ചത്. കഠിനതടവിന് പുറമെ 4 ലക്ഷം രൂപ പിഴയും പ്രതിയ്ക്ക് മേൽ ചുമത്തിയിട്ടുണ്ട്. പിഴ അടക്കാത്ത പക്ഷം 16 മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിയിൽ പറയുന്നു.

Minor Abuse Case
വിനോദയാത്രയ്ക്കായി കുടുംബശ്രീ സംഘം ബംഗളൂരുവില്‍, കനത്തമഴയില്‍ മതില്‍ ഇടിഞ്ഞ് വീണ് അപകടം; രണ്ട് മലയാളികള്‍ അടക്കം ഏഴുപേര്‍ മരിച്ചു

2019 ലാണ് സംഭവം നടന്നത്. വിവാഹിതനായ പ്രതി പത്താം ക്ലാസുകാരിയായ അതിജീവിതയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചു. പിന്നീട്, അതിജീവിത ഗർഭിണിയാണെന്ന് വീട്ടുകാർ കണ്ടെത്തിയതിനെ തുടർന്നാണ് പീഡന വിവരം പുറത്ത് വന്നത്. തുടർന്ന് സംഭവത്തിൽ കിളിമാനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി.

Minor Abuse Case
'അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചു'; കാർഷിക സർവകലാശാല വിസി ബി അശോകിന് സസ്പെൻഷൻ

സയന്റിഫിക് തെളിവുകൾ അടക്കം ശേഖരിച്ചാണ് പൊലീസ് കേസിൽ അന്വേഷണം നടത്തിയത്. ഒടുവിൽ ആറ്റിങ്ങൽ ഡിവൈഎസ്പി ടി ജയകുമാറും സംഘവും പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കുക ആയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് യു. സലിംഷ, അഡ്വക്കേറ്റ് നീലിമ ആർ കൃഷ്ണൻ എന്നിവർ കോടതിയിൽ ഹാജരായി.

Summary

Man Sentenced to 20 Years Rigorous Imprisonment in Minor Abuse Case.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com