മാനന്തവാടിയില്‍ നിയന്ത്രണം വിട്ട് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; 9 മരണം; പരിക്കേറ്റവരുടെ നില ഗുരുതരം

തലപ്പുഴ  കണ്ണോത്ത് മലയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. 
മാനന്തവാടി ജീപ്പ് അപകടം
മാനന്തവാടി ജീപ്പ് അപകടം
Updated on
1 min read

കല്‍പ്പറ്റ: മാനന്തവാടിയില്‍ ജീപ്പ് മറിഞ്ഞ് 9 പേര്‍ മരിച്ചു. 4 പേര്‍ക്ക് പരിക്കേറ്റു. തേയിലതോട്ടം തൊഴിലാളികളാണ് മരിച്ചത്. തലപ്പുഴ  കണ്ണോത്ത് മലയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്.  മരിച്ചവര്‍ വയനാട് സ്വദേശികളാണ്.

റാണി, ശാന്തി, ചിന്നമ്മ, ലീല എന്നിവർ മരിച്ചതായി പ്രാഥിക വിവരം.വൈകീട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. കമ്പമല എസ്റ്റേറ്റിലെ തൊഴിലാളികളാണ് അപകടത്തിൽപെട്ടത്. 13 പേർ ജീപ്പിലുണ്ടായിരുന്നതായാണ് വിവരം. പണി കഴിഞ്ഞ് തിരിച്ച് പോകുമ്പോളാണ് അപകടമുണ്ടായത്. കമ്പമല ശ്രീലങ്കൻ അഭയാർഥി ക്യാംപിൽ താമസിക്കുന്നവരുൾപ്പെടെയാണ് അപകടത്തിൽപ്പെട്ടത്.

കണ്ണോത്ത് മല ഭാഗത്തു നിന്ന് തലപ്പുഴ റോഡിലേക്ക് ഇറങ്ങി വരുന്ന വഴി കണ്ണോത്തുമല ബസ് വെയിറ്റിങ് ഷെഡിന് സമീപത്ത് താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്. പരുക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനം പൂർണമായി തകർന്ന നിലയിലാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

  സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

KSRTC Refutes Reports of Converting Ordinary Buses to City Fast Services
Minister K Muraleedharan
Air India Express
M A Baby
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com