'അതു മുല്ലപ്പള്ളിയുടെ മാത്രം അഭിപ്രായം'; കോണ്‍ഗ്രസില്‍ ചേരാനില്ലെന്ന് കാപ്പന്‍, പുതിയ പാര്‍ട്ടി പ്രഖ്യാപിക്കും

'അതു മുല്ലപ്പള്ളിയുടെ മാത്രം അഭിപ്രായം'; കോണ്‍ഗ്രസില്‍ ചേരാനില്ലെന്ന് കാപ്പന്‍, പുതിയ പാര്‍ട്ടി പ്രഖ്യാപിക്കും
മാണി സി കാപ്പന്‍/ഫയല്‍
മാണി സി കാപ്പന്‍/ഫയല്‍
Updated on: 
1 min read

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ചേരില്ലെന്നും സ്വന്തം പാര്‍ട്ടി പ്രഖ്യാപിച്ച് മുന്നോട്ടുപോവുമെന്നും മാണി സി കാപ്പന്‍. സ്വന്തം പാര്‍ട്ടി രൂപീകരിച്ച് യുഡിഎഫുമായി സഹകരിച്ചു പോവാനാണ് ഉദ്ദേശിക്കുന്നതെന്ന് കാപ്പന്‍ പറഞ്ഞു.

എല്‍ഡിഎഫ് വിട്ട മാണി സി കാപ്പന്‍ കോണ്‍ഗ്രസില്‍ ചേരട്ടെയെന്ന് ഒരു വിഭാഗം നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ നിലപാടിലാണുള്ളത്. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു മേല്‍നോട്ട സമിതി യോഗത്തിലും മുല്ലപ്പള്ളി ഇക്കാര്യം അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇതു മുല്ലപ്പള്ളിയുടെ മാത്രം അഭിപ്രായമാണെന്നാണ് കാപ്പന്‍ പറയുന്നത്. കോണ്‍ഗ്രസില്‍ ചേരില്ലെന്ന കാര്യം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ടെന്നും കാപ്പന്‍ പറഞ്ഞു.

പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് യുഡിഎഫുമായി സഹകരിച്ചു മുന്നോട്ടുപോവും. ഒന്നിലധികം സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാപ്പന്‍ പറഞ്ഞു.

അതേസമയം കാപ്പന്‍ മറുപക്ഷത്തേക്കു ക്ഷീണമല്ലെന്നാണ് എന്‍സിപിയുടെ വിലയിരുത്തല്‍. ഏതാനും ചിലര്‍ മാത്രമാണ് കാപ്പനോടൊപ്പമുള്ളത്. അതു പാര്‍ട്ടിക്കു ക്ഷീണമാവില്ല. പാലാ ഉള്‍പ്പെടെയുള്ള നാലു സീറ്റിലും ഇത്തവണയും മത്സരിക്കാനാവുമെന്നാണ് കരുതുന്നതെന്നും നേതൃയോഗം അഭിപ്രായപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com