വെടിക്കെട്ടു ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കി, വാല്‍പ്പാറ അപകടത്തെ അവഗണിച്ചു: മഞ്ഞളാംകുഴി അലി

ali Manjalakuzhi
മഞ്ഞളാംകുഴി അലി Facebook
Updated on
Q

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ മരിച്ചവര്‍ക്ക് ധനസഹായം നല്‍കാന്‍ മന്ത്രിസഭാ യോഗം ചേര്‍ന്നപ്പോള്‍ വാല്‍പ്പാറയിലെ ദുരിതബാധിതരെ സര്‍ക്കാര്‍ അവഗണിച്ചെന്ന് മങ്കട എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ മഞ്ഞളാംകുഴി അലി. വാല്‍പ്പാറയിലേത് കേവലമൊരു റോഡ് അപകടമായി കാണാനാവില്ലെന്ന് മഞ്ഞളാംകുഴി അലി പറഞ്ഞു. താന്‍ പറഞ്ഞത് ആരെങ്കിലും വര്‍ഗീമായി കാണുന്നുണ്ടങ്കില്‍ അത് തള്ളിക്കളയണമെന്നും അലി സമകാലിക മലയാളത്തോടു പറഞ്ഞു.

വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിക്കാത്തതിനെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായം നവമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണല്ലോ

A

അപകടം നടന്നതിന്റെ പിറ്റേന്ന് തന്നെ ഇവര്‍ക്ക് സാമ്പത്തിക സഹായവും ചികിത്സാച്ചെലവും നല്‍കണമെന്ന് മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയിരുന്നു. മരിച്ചവരുടെ പൊതുദര്‍ശന സമയത്ത് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വന്നപ്പോഴും ഈ കാര്യം അദ്ദേഹത്തെ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഒരു തരത്തിലുള്ള സഹായവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. വിദ്യാഭ്യാസ വകുപ്പ് പുതിയ അധ്യാപകരെ നിയമിക്കുക മാത്രമാണ് ചെയ്തത്.

Q

റോഡ് അപകടങ്ങള്‍ക്ക് സാധാരണയായി സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിക്കാറില്ലല്ലോ?

A

അതെ, പക്ഷേ വാല്‍പ്പാറ ദുരന്തത്തെ സാധാരണ ഒരു റോഡ് അപകടമായി മാത്രം കാണാന്‍ കഴിയില്ല. പത്തുപേര്‍ മരിച്ച വലിയൊരു ദുരന്തമായി ഇതിനെ കണക്കാക്കേണ്ടതുണ്ട്. സര്‍ക്കാര്‍ സത്യത്തില്‍ ഈ ദുരന്തത്തെ നിസ്സാരമായാണ് കാണുന്നത്.

Q

മരിച്ചവരില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ അധ്യാപകരാണല്ലോ. അവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ സര്‍ക്കാരില്‍ നിന്ന് ലഭിക്കില്ലേ?

A

ആ ആനുകൂല്യങ്ങള്‍ മാത്രം മതിയാവില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാത്രമല്ല ഈ അപകടത്തില്‍ മരിച്ചത്. പാങ് സ്‌കൂളിലെ പാചകക്കാരി സാജിതയും സ്‌കൂള്‍ ബസ് ഡ്രൈവര്‍ നൗഷാദും അപകടത്തില്‍ മരിച്ചിട്ടുണ്ട്. സജിതയുടെ മകന്‍ ഷാഹദിന് നട്ടെല്ലിനാണ് പരിക്ക്. ഇവരെല്ലാം സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളാണ്. ഇതുവരെ ഞാന്‍ ഏകദേശം നാല് ലക്ഷം രൂപ ചെലവാക്കി. സര്‍ക്കാര്‍ ധനസഹായം ലഭിച്ചില്ലെങ്കിലും ഇനിയും സഹായം തുടരും.

Q

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ മരിച്ചവര്‍ക്ക് ധനസഹായം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചപ്പോള്‍, വാല്‍പ്പാറയിലെ ദുരിതബാധിതരെ അവഗണിച്ചു എന്ന താങ്കളുടെ അഭിപ്രായം വര്‍ഗീയമായി ചേരി തിരിഞ്ഞുള്ള ചര്‍ച്ചകള്‍ക്കും ഇടവച്ചിട്ടുണ്ടല്ലോ

A

അത് ഒരിക്കലും ശരിയല്ല. ഞാന്‍ ആ അര്‍ത്ഥത്തിലല്ല കാര്യങ്ങള്‍ പറഞ്ഞത്. വാല്‍പ്പാറയില്‍ മരിച്ചവരില്‍ മുസ്ലിം വിഭാഗത്തില്‍പ്പെട്ടവര്‍ മാത്രമല്ല ഉള്ളത്. രണ്ട് ഹിന്ദു അധ്യാപകരും മരിച്ചവരിലുണ്ട്. അത്തരത്തില്‍ ഒരു വര്‍ഗീയ ചര്‍ച്ച നടക്കുന്നുണ്ടെങ്കില്‍ അത് തള്ളിക്കളയണം.

Summary

Manjalamkuzhi Ali against government for not giving financial help to Valparai accident victims

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com