കെ സുധാകരന്‍ / ഫെയ്‌സ്ബുക്ക് ചിത്രം
കെ സുധാകരന്‍ / ഫെയ്‌സ്ബുക്ക് ചിത്രം

മന്‍സൂര്‍ വധം: രണ്ടുദിവസംകൊണ്ട് പ്രതികളെ പിടിച്ചുതരാം; പൊലീസിനെ വെല്ലുവിളിച്ച് കെ സുധാകരന്‍

മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ വധക്കേസില്‍ പൊലീസിനെ വെല്ലുവിളിച്ച് കെ സുധാകരന്‍ എംപി
Published on

പാനൂര്‍: മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ വധക്കേസില്‍ പൊലീസിനെ വെല്ലുവിളിച്ച് കെ സുധാകരന്‍ എംപി. വെല്ലുവിളി പൊലീസ് ഏറ്റെടുക്കാമെങ്കില്‍ രണ്ടുദിവസംകൊണ്ട് പ്രതികളെ പിടിച്ചുതരാമെന്ന് കെ സുധാകരന്‍ പറഞ്ഞു. യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തില്‍ സംസാരിക്കവെയാണ് സുധാകരന്റെ വെല്ലുവിളി. 

തെളിവു നശിപ്പിക്കുന്നതിന്റെ ഭാഗമായി പ്രതിപ്പട്ടികയിലുള്ളയാളെ കൊന്ന് കെട്ടിത്തൂക്കിയതാണോ എന്ന് സംശയിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. കേസന്വേഷണത്തില്‍ പൊലീസ് പക്ഷപാത സമീപനമാണ് സ്വീകരിക്കുന്നത് എന്നാരോപിച്ചാണ് പാനൂരില്‍ യുഡിഎഫ് പ്രതിഷേധ ഗോയം ചേര്‍ന്നത്. 

അതേസമയം, കേസില്‍ രണ്ടുപേര്‍ കൂടി പൊലീസ് കസ്റ്റഡിയിലായി. നാലാം പ്രതി ശ്രീരാഗും ഏഴാം പ്രതി അശ്വന്തുമാണ് പൊലീസ് കസ്റ്റഡിയിലായത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. പതിനൊന്ന് പ്രതികളുള്ള കേസില്‍ നാലുപേരാണ് ഇതുവരെ പിടിയിലായത്. 

ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. ഡിവൈഎസ്പി പി കെ ഇസ്മായിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com