

തിരുവനന്തപുരം: സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് നോഡൽ ഓഫീസർ ആർ നിശാന്തിനിക്ക് ഇന്ന് മാത്രം ലഭിച്ചത് ഇരുന്നൂറോളം പരാതികൾ. ഏകദേശം 108 പരാതികളാണ് ഫോണിലൂടെ ലഭിച്ചത്. 76 പരാതികൾ ഇമെയിൽ വഴിയും ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ലഭിച്ച പരാതികളിന്മേൽ ഉടൻ തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങൾ ഉൾപ്പെടെയുള്ള ഗാർഹിക പീഡനങ്ങൾ സംബന്ധിച്ച് പരാതികൾ നൽകുന്നതിന് 'അപരാജിത ഓൺലൈൻ' സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. വനിതകൾ നേരിടുന്ന സൈബർ അതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും നിലവിലുള്ള സംവിധാനമാണിത്. ഇത്തരം പരാതികളുള്ളവർക്ക് aparajitha.pol@kerala.gov.in എന്ന വിലാസത്തിലേക്ക് മെയിൽ അയക്കാം. ഇത് കൂടാതെ പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡിജിപിയുടെ കൺട്രോൾ റൂമിലും പരാതികൾ അറിയിക്കാം. 9497900999, 9497900286 എന്നീ നമ്പരുകളിലാണ് പൊലീസ് ആസ്ഥാനത്ത് വിളിക്കേണ്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates