നിരവധി യുഎപിഎ കേസുകളിൽ പ്രതി; മാവോയിസ്റ്റ് നേതാവ് സോമൻ പിടിയിൽ

കൽപ്പറ്റ സ്വദേശി സോമൻ മാവോയിസ്റ്റ് നാടുകാണി ദളം കമൻഡാന്‍റാണ്
ARREST
മാവോയിസ്റ്റ് നേതാവ് സോമൻ പിടിയിൽ
Updated on
1 min read

പാലക്കാട്: മാവോയിസ്റ്റ് നേതാവ് സോമൻ പിടിയിൽ. ഇന്നലെ രാത്രിയോടെ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഭീകരവിരുദ്ധ സേനയാണ് ഇയാളെ പിടികൂടിയത്. കൽപ്പറ്റ സ്വദേശി സോമൻ മാവോയിസ്റ്റ് നാടുകാണി ദളം കമൻഡാന്റാണ്. പൊലീസിനെ ആക്രമിച്ചതടക്കം നിരവധി യുഎപിഎ കേസുകളിൽ പ്രതിയാണ് ഇയാൾ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ARREST
സ്ത്രീകൾക്കൊപ്പം മന്ത്രി റിയാസിന്റെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു: കേസെടുത്തു

നേരത്തെ എറണാകുളത്ത് നിന്ന് ഭീകര വിരുദ്ധ സേന പിടികൂടിയ മാവോയിസ്റ്റ് മനോജ് സോമൻ്റെ സംഘത്തിലെ അംഗമാണ്. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സോമനെ പിടികൂടിയത്. 2012 മുതൽ കബനി, നാടുകാണി ദളങ്ങളിലെ കമാൻഡൻ്റായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. ഇയാളെ കൊച്ചിയിലേക്ക് കൊണ്ടുപോയി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com