

തൃശ്ശൂര്‍ : ഇരിങ്ങാലക്കുടയില്‍ ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവും അമ്മയും അറസ്റ്റില്‍. കാരുമാത്ര സ്വദേശിനി ഫസീല (23) ആണ് മരിച്ചത്. ഭര്‍തൃവീട്ടിലെ ടെറസിലാണ് ഫസീലയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ ഭര്‍ത്താവ് നൗഫലിനെ(29)യും അമ്മ റംലത്തിനെയുമാണ് പൊലീസ് അറസ്റ്റ് ചെയതത്. ഭര്‍ത്താവ് നാഭിയില്‍ ചവിട്ടിയതിന് പോസ്റ്റുമോര്‍ട്ടത്തില്‍ തെളിവ് ലഭിച്ചതായാണ് പൊലീസ് വ്യക്തമാക്കുന്നത്. ഒന്നര വര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. മൂത്ത കുട്ടിക്ക് ഒരു വയസ് തികയും മുമ്പ് ഫസീല രണ്ടാമതും ഗര്‍ഭിണിയായതിന്റെ പേരിലായിരുന്നു പീഡനം. നൗഫല്‍ ശാരീരികയും അമ്മ റംലത്ത് മാനസികമായും ഉപദ്രവിച്ചുവെന്നാണ് കണ്ടെത്തല്‍.
കാര്‍ഡ് ബോര്‍ഡ് കമ്പനി ജീവനക്കാരനാണ് നൗഫല്‍. ദമ്പതികള്‍ക്ക് ഒരു കുഞ്ഞുണ്ട്. ഫസീല രണ്ടാമതും ഗര്‍ഭിണിയായിരുന്നു. ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് ഫസീല ജീവനൊടുക്കിയതെന്ന് ബന്ധുക്കളുടെ ആരോപണം. ഒരുപാട് നാളായി ഇയാള്‍ യുവതിയെ ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നതായും ഗര്‍ഭിണിയായിരുന്ന സമയത്ത് നൗഫല്‍ ഫസീലയെ ചവിട്ടിയിരുന്നുവെന്നുമാണ് ബന്ധുക്കളുടെ ആരോപണം. നൗഫല്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന വിവരം ചൂണ്ടിക്കാട്ടി യുവതി ഉമ്മയ്ക്ക് വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നത് പുറത്തു വന്നിരുന്നു.
Husband and mother arrested in connection with woman's death after brutally beating her for getting pregnant for the second time
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates