പാലക്കാട് ജിഎസ്ടി വകുപ്പില്‍ കൂട്ട നടപടി, 18 ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

ജില്ലയിലെ ചരക്ക് സേവന നികുതി വകുപ്പിലെ 15 ഉദ്യോഗസ്ഥര്‍, അസിസ്റ്റന്റ്/ഡെപ്യൂട്ടി സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍മാരും (എഎസ്ടിഒ/ഡിഎസ്ടിഒ) ഉള്‍പ്പെടെ 18 പേര്‍ക്ക് എതിരെയാണ് നടപടി
Mass transfer in Palakkad GST enforcement wings following bribery case
Mass transfer in Palakkad GST enforcement wings following bribery case പ്രതീകാത്മക ചിത്രം
Updated on
1 min read

പാലക്കാട്: പാലക്കാട് ജില്ലയിലെ ജിഎസ്ടി എന്‍ഫോഴ്സ്മെന്റ് വിഭാഗത്തില്‍ വന്‍ അഴിച്ചുപണി. കൈക്കൂലി ആരോപണത്തില്‍ ഉദ്യോഗസ്ഥന്‍ പിടിയിലായതിന് പിന്നാലെയാണ് വകുപ്പിലെ എല്ലാ ജീവനക്കാര്‍ക്കും സ്ഥലംമാറ്റം ലഭിച്ചിരിക്കുന്നത്. ജിഎസ്ടി വകുപ്പിന്റെ വാളയാര്‍ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിലെ എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ പാലക്കാട് പുതുശ്ശേരി സ്വദേശിയായ സുമന്‍ (55) പിടിയിലായതിന് പിന്നാലെയാണ് നടപടി. ഇയാളെ പിന്നീട് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

Mass transfer in Palakkad GST enforcement wings following bribery case
വോട്ടെടുപ്പ് തീയതി ഇന്നറിയാം; തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം വൈകീട്ട് നാലിന്

ജില്ലയിലെ ചരക്ക് സേവന നികുതി വകുപ്പിലെ 15 ഉദ്യോഗസ്ഥര്‍, അസിസ്റ്റന്റ്/ഡെപ്യൂട്ടി സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍മാരും (എഎസ്ടിഒ/ഡിഎസ്ടിഒ) ഉള്‍പ്പെടെ 18 പേര്‍ക്ക് എതിരെയാണ് നടപടി. പാലക്കാട് ജില്ലയില്‍, അഞ്ച് ജിഎസ്ടി എന്‍ഫോഴ്സ്മെന്റ് വിഭാഗങ്ങളിലായി 20 ഉദ്യോഗസ്ഥര്‍ ആണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ ഫെബ്രുവരി 28 ന് വിരമിച്ചിരുന്നു. ഇതിന് പിന്നാലെ ഇറങ്ങിയ ഉത്തരവിലാണ് ഉദ്യോഗസ്ഥരെ കൂട്ടമായി സ്ഥലം മാറ്റിയത്. ഇവര്‍ക്ക് പകരമായി തൃശൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ നിന്ന് 15 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇവര്‍ അടിയന്തരമായി ചുമതല ഏറ്റെടുക്കണം എന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Mass transfer in Palakkad GST enforcement wings following bribery case
ആരോ​ഗ്യകരമായ ഭക്ഷണത്തിനോ വ്യായാമത്തിനോ രക്ഷിക്കാനാകില്ല, ഉറക്കം കുറഞ്ഞാൽ ഫാറ്റിലിവർ സാധ്യത കൂടും

കൂട്ട നടപടിയില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധത്തിന് വഴിവച്ചു. ഒരു ജില്ലയിലെ മുഴുവന്‍ എന്‍ഫോഴ്സ്മെന്റ് ജീവനക്കാരെയും സ്ഥലം മാറ്റുന്നത് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നതാണെന്നാണ് പ്രധാന വാദം. നടപടി നേരിട്ടവരില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡ് ഉള്ള ഉദ്യോഗസ്ഥരും ഉണ്ടെന്നാണ് പ്രതിഷേധക്കാരുടെ വാദം.

സ്‌ക്രാപ്പ് കൊണ്ടുപോകുന്ന രണ്ട് ചരക്ക് വാഹനങ്ങളില്‍ നിന്ന് നിയമനടപടികളും പിഴയും ഒഴിവാക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിലാണ് വാളയാര്‍ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡില്‍ എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ സുമന് എതിരെ നടപടി ഉണ്ടായത്. സുമന്‍ 4 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും പിന്നീട്3.5 ലക്ഷം രൂപയായി കുറച്ച് നല്‍കുകയും ചെയ്തു. പണം കൈപ്പറ്റുന്നതിനിടെ ലോറി ജീവനക്കാരായി വേഷംമാറിയെത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥരാണ് സുമനെ പിടികൂടിയത്.

Summary

Mass transfer in Palakkad GST enforcement wings following bribery case.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com