മലപ്പുറം എടവണ്ണയില്‍ വന്‍ ആയുധവേട്ട; വീട്ടില്‍ നിന്ന് കണ്ടെത്തിയത് 20 എയര്‍ ഗണ്ണുകളും മൂന്ന് റൈഫിളുകളും

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീട്ടില്‍ പരിശോധന നടത്തിയത്.
Massive arms raid in Edavanna, Malappuram
വന്‍ ആയുധശേഖരം പിടിച്ചെടുത്തു
Updated on
1 min read

മലപ്പുറം: മലപ്പുറം എടവണ്ണയിലെ വീട്ടില്‍ നടന്ന പൊലീസ് പരിശോധനയില്‍ വന്‍ ആയുധശേഖരം പിടിച്ചെടുത്തു. 20 എയര്‍ ഗണ്ണുകളും മൂന്ന് റൈഫിളുകളും പിടിച്ചെടുത്തു. 200ലധികം വെടിയുണ്ടകളും 40 പെലറ്റ് ബോക്‌സും കണ്ടെത്തിയിട്ടുണ്ട്. വീട്ടുടമസ്ഥന്‍ ഉണ്ണിക്കമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീട്ടില്‍ പരിശോധന നടത്തിയത്. ഇത്രയധികം ആയുധങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള ലൈസന്‍സ് ഉണ്ണിക്കമദിന് ഇല്ലായിരുന്നു. വീടിന്റെ മുകള്‍ ഭാഗത്ത് നടത്തിയ ആദ്യഘട്ട പരിശോധനയില്‍ ഒരു റൈഫിളും 40 തിരകളും ഒരു ഗണ്ണും കണ്ടെത്തിയിരുന്നു. പിന്നാലെ വീടിന്റെ താഴെ ഭാഗത്ത് ഷട്ടറിട്ട ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വന്‍ ആയുധ ശേഖരം കണ്ടെത്തിയത്.

Massive arms raid in Edavanna, Malappuram
ശക്തമായ മഴ; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ സാധ്യത

ആയുധങ്ങള്‍ അനധികൃതമായി സൂക്ഷിച്ച് വില്‍പന നടത്തുകയായിരുന്നു. ഇവ എവിടെ നിന്ന് എത്തിച്ചു എന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യലില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

ഒലവക്കോട് പുതിയ പാലം പരിസരത്തുനിന്ന് വെടിയുണ്ടകളുമായി യുവാക്കള്‍ പിടിയിലായ സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണമാണ് അത്യാധുനിക തോക്കുകള്‍ ഉള്‍പ്പെടെ വന്‍ ആയുധ ശേഖരം പിടികൂടുന്നതിലേക്ക് എത്തിയത്.

Massive arms raid in Edavanna, Malappuram
മൂസ്ലീം ലീഗുമായി അഞ്ച് സീറ്റുകള്‍ വച്ചുമാറാന്‍ കോണ്‍ഗ്രസ്; ചര്‍ച്ച സജീവം; ഇരുപാര്‍ട്ടികള്‍ക്കും നേട്ടമെന്ന് വിലയിരുത്തല്‍

പൊലീസ് നടത്തിയ വിശദ ചോദ്യം ചെയ്യലില്‍ യുവാക്കള്‍ എയര്‍ഗണ്‍ മലപ്പുറം എടവണ്ണയിലെ സ്വകാര്യ വ്യക്തിയുടെ വീട്ടില്‍നിന്ന് വാങ്ങിയതാണെന്ന് പറഞ്ഞത്. തോക്കിന്റെ വിപണി വിലയും ഉപയോഗവും ശരിയാണോയെന്നറിയാന്‍ യുവാക്കള്‍ ഒരു വെടിയുണ്ട ആവശ്യപ്പെട്ടു. ഇയാള്‍ 600 രൂപയ്ക്ക് ഒരു വെടിയുണ്ട യുവാക്കള്‍ക്ക് കൈമാറി. ഇതുമായി വില പരിശോധനക്ക് പാലക്കാട് എത്തിയപ്പോഴാണ് യുവാക്കള്‍ പൊലീസ് പിടിയിലായത്.

Summary

Massive arms raid in Edavanna, Malappuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com