മലബാര്‍ ഗോള്‍ഡിന്റെ ആഭരണപ്പെട്ടികള്‍ നിര്‍മ്മിക്കുന്നിടത്ത് വന്‍ തീപിടുത്തം; ആളപായമില്ല

ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി
FIRE
FIRE
Updated on: 
1 min read

കോഴിക്കോട്: ഉള്ളിയേരി മുണ്ടോത്ത് പ്രവര്‍ത്തിക്കുന്ന മലബാര്‍ ഗോള്‍ഡിന്റെ ആഭരണപ്പെട്ടി നിർമ്മാണ കേന്ദ്രത്തിൽ അഗ്നിബാധ. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. വിവരമറിഞ്ഞയുടന്‍ പേരാമ്പ്ര, നരിക്കുനി, കൊയിലാണ്ടി എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് സംഘമെത്തി തീയണച്ചു.

FIRE
ആംബുലൻസിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം; രോ​ഗിക്കും പരിക്ക്

മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് തീ നിയന്ത്രണവിധേയമായത്. പ്രദേശത്ത് പെയ്ത മഴയും തീ ആളിപ്പടരുന്നത് തടയാന്‍ സഹായകമായി. വൈദ്യുതി ലൈനിലെ ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആളപായമൊന്നുമില്ലെങ്കിലും ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായെന്നാണ് വിവരം.

Summary

Massive fire breaks out at Kozhikode unit manufacturing jewelry boxes for Malabar Gold

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com