ഡല്‍ഹിയിലെ രോഹിണി സെക്ടര്‍ 17ലെ ശ്രീനികേതന്‍ അപ്പാര്‍ട്ട്മെന്റുകള്‍ക്ക് സമീപത്തെ ചേരിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ രണ്ടുകുട്ടികള്‍ വെന്തുമരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആയിരത്തോളം കുടിലുകള്‍ കത്തിനശിച്ചതായി റിപ്പോർട്ട്..തിരുവനന്തപുരം: കവടിയാറില്‍ കോളറ ബാധിച്ച് 63കാരന് മരിച്ചു. ഏഴ് ദിവസം മുന്‍പായിരുന്നു മരണം. ആരോഗ്യവകുപ്പ് അധികൃതരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഏപ്രില്‍ 20വരെയുള്ള ദിവസങ്ങളില്‍ ഇയാള്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു..ന്യൂഡല്‍ഹി: എഴാം ക്ലാസിലെ എന്‍സിഇആര്‍ടി സോഷ്യല്‍ സയന്‍സ് പാഠപുസ്തകത്തില്‍ നിന്ന് മുഗള്‍ ചരിത്രം പുറത്ത്. മുഗള്‍ രാജാക്കന്മാരെ കുറിച്ചും ഡല്‍ഹിയിലെ മുസ്ലീം ഭരണാധികാരികളെ കുറിച്ചുമുള്ള ഭാഗങ്ങളാണ് ഒഴിവാക്കിയത്, പകരം മഗധ, മൗര്യ, ശതവാഹന രാജവംശങ്ങളെ കുറിച്ചുളള അധ്യായങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം പ്രയാഗ് രാജില്‍ നടന്ന മഹാകുംഭമേളയും പാഠപുസ്തകത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. പുതൂര്‍ സ്വര്‍ണഗദ്ധ ഊരിലെ കാളിയാണ് മരിച്ചത്. ഇന്ന് രാവിലെ വനത്തില്‍ വിറക് ശേഖരിക്കുന്നതിനിടെയാണ് കാളിയെ കാട്ടാന ആക്രമിച്ചത്. .തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. തിങ്കളാഴ്ച മുതല്‍ മുന്ന് ദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് തിങ്കളാഴ്ച യെല്ലോ അലര്‍ട്ട് നിലവിലുള്ളത്. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ചയും മലപ്പുറം, വയനാട് ജില്ലകളില്‍ ബുധനാഴ്ചയും യെല്ലോ അലര്‍ട്ട് നിലവിലുണ്ട്. .Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates