

പാലക്കാട്: മദ്യപ്ലാന്റ് വിവാദത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെയും മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും പരിഹസിച്ച് മന്ത്രി എംബി രാജേഷ്. സര്‍ക്കാര്‍ പ്രസിദ്ധികരിച്ച ക്യാബിനറ്റ് നോട്ടാണ് രഹസ്യരേഖയെന്ന പേരില്‍ വിഡി സതീശന്‍ പുറത്തുവിട്ടതെന്ന് രാജേഷ് പറഞ്ഞു. രഹസ്യമായാണ് മദ്യനയം മാറ്റിയതെന്ന രമേശ് ചെന്നിത്തലയുടെ ആരോപണവും മന്ത്രി രാജേഷ് തള്ളി. മദ്യനിര്‍മാണശാല അനുമതിയില്‍ ദുരൂഹതയില്ലെന്നും പത്തുഘട്ട പരിശോധന നടത്തിയ ശേഷമാണ് അനുമതി നല്‍കിയതെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് ഇന്നലെ പുറത്തുവിട്ട രേഖകള്‍ കഴിഞ്ഞ കഴിഞ്ഞ പതിനാറാം തീയതി വെബ് സൈറ്റില്‍ അപ് ലോഡ് ചെയ്ത ക്യാബിനറ്റ് നോട്ടാണെന്നും രാജേഷ് പറഞ്ഞു. ഇതാണ് ആ രഹസ്യരേഖ എന്ന് പറഞ്ഞാണ് പ്രതിപക്ഷ നേതാവ് എന്തോ വലിയ കാര്യമായി അവതരിപ്പിക്കുന്നത്. മദ്യനയം മാറിയത് ആരും അറിഞ്ഞില്ലെന്നും ഒറ്റക്കമ്പനി മാത്രം അറിഞ്ഞു എന്നുപറയുന്നതിലും അടിസ്ഥാനമില്ല. വിഡി സതീശനും രമേശ് ചെന്നിത്തലയും കൂസല്‍ ഇല്ലാതെ കള്ളം പറയുകയാണ്. 2022- 23ലെ മദ്യനയത്തിന്റ ആമുഖത്തില്‍ തന്നെ ഇക്കാര്യം പറഞ്ഞതാണ്. എന്നിട്ടാണ് ഈ നയം മാറ്റം ആരും അറിഞ്ഞില്ലെന്ന് പറയുന്നത്.
ആരും അറിഞ്ഞില്ലെന്ന് പറയുന്നത് പ്രതിപക്ഷത്തിന്റെ കുഴപ്പമാണ്. സംസ്ഥാനത്ത് വിദേശമദ്യത്തിന്റെ ഉത്പാദനവും കയറ്റുമതിയും വര്‍ധിപ്പിക്കുമെന്നതും നിലവിലെ നിയമമനുസരിച്ച് യോഗ്യതുയള്ളവര്‍ക്ക് ബ്രൂവറി ലൈസന്‍സ് അനുവദിക്കുമെന്നതും സര്‍ക്കാരിന്റെ മദ്യനയമാണെന്നും രാജേഷ് പറഞ്ഞു.
അതീവ തിടുക്കത്തിലാണ് അനുമതി നല്‍കിയതെന്നാണ് മുന്‍ പ്രതിപക്ഷ നേതാവ് പറയുന്നത്. 2023 നവംബര്‍ 30ാം തീയതിയാണ് കമ്പനി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് അപേക്ഷ നല്‍കിയത്. മന്ത്രിക്ക് നേരിട്ടുപോലുമല്ല അപേക്ഷ നല്‍കിയത്. പത്ത് ഘട്ട പരിശോധന കഴിഞ്ഞ് ഈ വര്‍ഷം ജനുവരി പത്തിനാണ് മന്ത്രിസഭാ അനുമതി നല്‍കിയത്. അതും പ്രാരംഭാനുമതി. അതിനുതന്നെ 14 മാസം എടുത്തിട്ടുണ്ട്. ജലലഭ്യത സംബന്ധിച്ച് റിപ്പോര്‍ട്ട് തേടാന്‍ അപേക്ഷ തിരിച്ചയച്ചു. എക്‌സൈസ് കമ്മീഷണര്‍ അത്കൂട സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് അനുമതി നല്‍കിയത്. അത്രയ്ക്ക് സുതാര്യമായിട്ടായിരുന്നു അനുമതിയെന്നും രാജേഷ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates