ഓപ്പറേഷന്‍ തൂഫാന്‍ സംഘത്തെ വെട്ടിച്ച് പ്രതികള്‍; ഉപേക്ഷിച്ച കാറില്‍ എംഡിഎംഎ; തിരച്ചില്‍

കോഴിക്കോട് നന്മണ്ട സ്വദേശി അനന്ദു എന്ന ടോബി, പുതിയാപ്പ പണ്ടാരക്കണ്ടി താഴത്ത് കീര്‍ത്തന എന്നിവരാണ് രക്ഷപ്പെട്ടത്.
KERALA POLICE
Kerala policefile
Updated on
1 min read

കോഴിക്കോട്: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി കോഴിക്കോട് നഗരത്തില്‍ പൊലീസും ഡാന്‍സാഫും പരിശോധന നടത്തുന്നതിനിടെ വാഹനം ഉപേക്ഷിച്ച് ഓടി യുവാവും യുവതിയും. ഉപേക്ഷിച്ച കാറില്‍നിന്ന് പിന്നീട് ഏഴ് ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

KERALA POLICE
സിഎംആര്‍എല്ലിന് തിരിച്ചടി; എക്‌സാലോജിക് ഇടപാടില്‍ 134 രേഖകള്‍ ഇഡിക്ക് കൈമാറണമെന്ന് കോടതി

കോഴിക്കോട് നന്മണ്ട സ്വദേശി അനന്ദു എന്ന ടോബി, പുതിയാപ്പ പണ്ടാരക്കണ്ടി താഴത്ത് കീര്‍ത്തന എന്നിവരാണ് രക്ഷപ്പെട്ടത്. മൂന്ന് മയക്കുമരുന്ന് കേസിലും ജീപ്പ് ഇടിച്ച് യുവതിയെ കൊലപ്പെടുത്തിയ കേസിലും പ്രതിയായിരുന്ന ആളാണ് അനന്ദു.

KERALA POLICE
കനത്ത മഴ, റെഡ് അലര്‍ട്ട്: മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

നഗരത്തില്‍ മുറികള്‍ വാടകയ്‌ക്കെടുത്ത് യുവതീയുവാക്കളെ ക്ഷണിച്ച് എംഡിഎംഎ വില്‍പ്പന നടത്തുന്നതാണ് കീര്‍ത്തയുടെ പ്രധാന ജോലി. പ്രതികള്‍ സഞ്ചരിച്ച കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികള്‍ താമസിച്ച വാടക മുറികള്‍ പൊലീസ് സംഘം പരിശോധിച്ചു. മൂന്ന് മൊബൈല്‍ ഫോണുകളും ഇലക്ട്രോണിക് ത്രാസും 85100 രൂപയും കണ്ടെടുത്തു. കുറച്ചുനാളുകളായി രണ്ടുപേരും ഡാന്‍സാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.

Summary

MDMA accused evade Operation Toofan team

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com