'റോഡിലെ അഭ്യാസപ്രകടനങ്ങളും മത്സരയോട്ടവും നിര്‍ത്തിയാല്‍ നല്ലത്',  ആര്‍ക്കും വീഡിയോ എടുത്ത് അയക്കാം; ഉടന്‍ നടപടി

റോഡിലെ അഭ്യാസ പ്രകടനങ്ങളും മത്സരയോട്ടവും മൂലമുള്ള അപകടങ്ങളും മരണവും  നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കൊച്ചി: റോഡിലെ അഭ്യാസ പ്രകടനങ്ങളും മത്സരയോട്ടവും മൂലമുള്ള അപകടങ്ങളും മരണവും  നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. ഒരു ചെറിയ വിഭാഗം ആളുകള്‍ റോഡില്‍ നടത്തുന്ന ഇത്തരം അഭ്യാസ  പ്രകടനങ്ങള്‍  നിരവധി യാത്രക്കാരെയാണ് ബാധിക്കുന്നത്. അപകടങ്ങള്‍ കുറയ്ക്കുന്നതിനും മത്സരയോട്ടം തടയുന്നതിനും 'ഓപ്പറേഷന്‍ റേസ്' എന്ന പേരില്‍ സംസ്ഥാനത്ത് രണ്ടാഴ്ച കാലയളവില്‍ നടത്താന്‍ തീരുമാനിച്ച കര്‍ശന പരിശോധന ആരംഭിച്ചിരിക്കുകയാണ്. 

ഇത് വിജയകരമാക്കുന്നതിന് ജനങ്ങളുടെ പങ്കാളിത്തവും തേടിയിരിക്കുകയാണ് അധികൃതര്‍. നിയമലംഘനം നടത്തുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ ജനത്തിനും ഉടനടി കൈമാറാനുള്ള സൗകര്യം ഓരോ ജില്ലയിലും ഒരുക്കി. ചെറിയ വീഡിയോകള്‍ സഹിതം അതത് ജില്ലകളിലെ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ മാരെ അറിയിക്കാനുള്ള സൗകര്യമാണ് സജ്ജമാക്കിയത്. വിവരങ്ങള്‍ നല്‍കുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കുമെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അറിയിച്ചു. 

കുറിപ്പ്:

റോഡിലെ അഭ്യാസ പ്രകടനങ്ങളും, മത്സരയോട്ടം മൂലമുള്ള അപകടങ്ങളും മരണവും  നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന കാഴ്ചയാണ്. ഒരു ചെറിയ വിഭാഗം ആളുകള്‍ റോഡില്‍ നടത്തുന്ന ഇത്തരം അഭ്യാസ  പ്രകടനങ്ങള്‍  സാധാരണക്കാരായ യാത്രക്കാരെയും ബാധിക്കുന്നു. 
 റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന വാഹനങ്ങളുടെ  രൂപമാറ്റങ്ങള്‍, സൈലന്‍സറുകള്‍ മാറ്റി അതിതീവ്ര ശബ്ദം പുറപ്പെടുവിക്കുക, പൊതു നിരത്തുകളില്‍ അഭ്യാസം പ്രകടനം/മല്‍സരയോട്ടം  നടത്തുക, അമിത വേഗതയിലും അപകടകരമായും വാഹനമോടിക്കുക  തുടങ്ങി പൊതുജനങ്ങളുടെ സുരക്ഷക്കും സൈ്വര്യ ജീവിതത്തിനും, ഭീഷണിയും തടസ്സവും സൃഷ്ടിക്കുന്ന വാഹനങ്ങളെ /െ്രെഡവര്‍മാരെ പറ്റിയുള്ള വിവരങ്ങള്‍ ഫോട്ടോകള്‍ / ചെറിയ വീഡിയോകള്‍ സഹിതം അതത് ജില്ലകളിലെ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ മാരെ അറിയിക്കാവുന്നതാണ്. വിവരങ്ങള്‍ നല്‍കുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും.  
നിയമ ലംഘനങ്ങളുടെ ഫോട്ടോ /വീഡിയോ കളോടൊപ്പം സ്ഥലം, താലൂക്ക്, ജില്ല എന്നീ വിശദാശംകള്‍ കൂടി ഉള്‍പ്പെടുത്തുക.

വിവരങ്ങള്‍ അറിയിക്കേണ്ട മൊബൈല്‍ നമ്പരുകള്‍ താഴെ ചേര്‍ക്കുന്നു.

1. തിരുവനന്തപുരം- 9188961001
2. കൊല്ലം-  9188961002
3. പത്തനംതിട്ട-  9188961003
4. ആലപ്പുഴ-  9188961004
5. കോട്ടയം-  9188961005
6.ഇടുക്കി-  9188961006
7. എറണാകുളം-  9188961007
8. തൃശൂര്‍-  9188961008
9. പാലക്കാട്-  9188961009
10. മലപ്പുറം  9188961010
11. കോഴിക്കോട്  9188961011
12. വയനാട്-  9188961012
13. കണ്ണൂര്‍-  9188961013
14. കാസര്‍കോട്-  9188961014

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com