മീഡിയ അക്കാദമി പി ജി ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം

ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത
media academy
മീഡിയ അക്കാദമിഫെയ്സ്ബുക്ക്
Updated on
1 min read

കൊച്ചി: സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ നടത്തുന്ന പിജി ഡിപ്ലോമ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേർണലിസം ആൻഡ് കമ്യൂണിക്കേഷൻ, ടെലിവിഷൻ ജേർണലിസം, പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിങ്ങ് എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകൾക്ക് മെയ് 15 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവർഷ ബിരുദ പരീക്ഷ എഴുതുന്നവർക്കും, പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. 31.5.2024 ൽ 28 വയസ്സ് കവിയരുത്. പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി. വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ഉണ്ടായിരിക്കും. ഈ വിഭാഗക്കാർക്ക് ഫീസിളവും ഉണ്ടാകും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അഭിരുചി പരീക്ഷയുടേയും ഇന്റർവ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രവേശന പരീക്ഷ ഓൺലൈനായാണ് നടത്തുന്നത്.

പ്രിന്റ് ജേർണലിസം, റേഡിയോ, ഓൺലൈൻ, സോഷ്യൽ മീഡിയ, ബ്രോഡ്കാസ്റ്റ് ജേർണലിസം, മൊബൈൽ ജേർണലിസം തുടങ്ങിയ വിവിധ മേഖലകളിൽ പരിശീലനം നൽകുന്ന സമഗ്ര പാഠ്യപദ്ധതിയാണ് ജേർണലിസം ആൻഡ് കമ്യൂണിക്കേഷൻ കോഴ്‌സ്.

ടെലിവിഷൻ ജേർണലിസം, ന്യൂസ് ആങ്കറിംഗ്, വീഡിയോ കാമറ, വീഡിയോ എഡിറ്റിങ്ങ്, ഡോകുമെന്ററി പ്രൊഡക്ഷൻ, മീഡിയ കൺവെർജൻസ്, മൊബൈൽ ജേർണലിസം, തുടങ്ങി ദൃശ്യമാധ്യമ മേഖലയിൽ സമഗ്രമായ പ്രായോഗിക പരിശീലനം നൽകുന്ന കോഴ്‌സാണ് ടെലിവിഷൻ ജേർണലിസം.

പബ്ലിക് റിലേഷൻസ്, അഡ്വർടൈസിങ്ങ് മേഖലയിലെ നൂതനപ്രവണതകളിൽ പ്രായോഗിക പരിശീലനത്തിന് ഊന്നൽ നൽകുന്നതാണ് പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിങ്ങ് കോഴ്‌സ്. ഒപ്പം, ജേർണലിസം, ക്രീയേറ്റീവ് റൈറ്റിങ്, പോഡ്കാസ്റ്റിംഗ്, ഡിജിറ്റൽ മാർക്കറ്റിങ്, ആഡ് ഫിലിം മേക്കിങ് എന്നിവയിലും പരിശീലനം നൽകുന്നു.

ഇന്റേൺഷിപ്പും, പ്രാക്ടിക്കലും ഉൾപ്പെടെ കോഴ്‌സിന്റെ ദൈർഘ്യം ഒരുവർഷമാണ്. കോഴ്‌സ് സംബന്ധിച്ച വിശദ വിവരങ്ങൾ മീഡിയ അക്കാദമിയുടെ www.keralamediaacademy.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷകൾ ഓൺലൈനായി വെബ്‌സൈറ്റിലൂടെ സമർപ്പിക്കാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി. വിഭാഗക്കാർക്ക് 150 രൂപ) ഇ-ട്രാൻസ്ഫർ / ജി-പേ/ ബാങ്ക് മുഖേന അടച്ച രേഖ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.

media academy
വയനാടും, കന്യാകുമാരിയും കണ്ടു വരാം; അവധിക്കാല ഉല്ലാസയാത്രകളുമായി കൊല്ലം കെഎസ്ആർടിസി

ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 15. കൂടുതൽ വിവരങ്ങൾ അക്കാദമി ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ: 0484-2422275. 9539084444 (ഡയറക്ടർ), 8086138827 (ടെലിവിഷൻ ജേണലിസം കോ-ഓർഡിനേറ്റർ), 7907703499 (പബ്ലിക് റിലേഷൻസ് കോ-ഓർഡിനേറ്റർ), 9388533920 (ജേണലിസം & കമ്യൂണിക്കേഷൻ കോ-ഓർഡിനേറ്റർ).

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com