

തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ത്ത് ഇതിനകം ആറ് ലക്ഷം രൂപ വീതം കൈമാറിയിട്ടുണ്ടെന്നും മെമ്മോറാണ്ടത്തിലെ കണക്കുകള്‍ കള്ളക്കണക്കുകളായി അവതരിപ്പിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മെമ്മോറാണ്ടം തയ്യാറാക്കുന്നത് മന്ത്രിമാരല്ല, പരിശീലനം ലഭിച്ച പ്രൊഫഷണലുകളാണ്. എന്താണ് യാഥാര്‍ത്ഥ്യമെന്ന് മാധ്യമങ്ങള്‍ അന്വേഷിക്കണമായിരുന്നു. വിദഗ്ധര്‍ തയ്യാറാക്കിയ കണക്കിനെ കള്ളക്കണക്കായി അവതരിപ്പിച്ചു. വാര്‍ത്ത വളച്ചൊടിച്ചത് ജനങ്ങളെ സര്‍ക്കാരിനെതിരാക്കാനാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. വയനാട് ദുരന്തത്തില്‍ മരിച്ച 131 കുടുംബങ്ങള്‍ക്ക് ആറ് ലക്ഷം രൂപ വീതമാണ് നല്‍കിയത്. 173 പേരുടെ സംസ്‌കാരചടങ്ങുകള്‍ക്കായി കുടുംബത്തിന് 10000 രൂപ വീതം നല്‍കി. പരിക്കേറ്റ് ഒരാഴ്ചയിലേറെ ആശുപത്രിയില്‍ തുടര്‍ന്ന 26 പേര്‍ക്ക് 17,16,000 രൂപ സഹായം നല്‍കി. 1013 കുടുംബങ്ങള്‍ക്ക് അടിയന്തരമായി 10000 രൂപ വീതം സഹായം നല്‍കി. 1694 പേര്‍ക്ക് 30 ദിവസം 300 രൂപ വീതം നല്‍കി. 33 കിടപ്പുരോഗികള്‍ക്ക് 2,97,000 രൂപ നല്‍കി. 722 കുടുംബങ്ങള്‍ക്ക് പ്രതിമാസവാടക 6000 രൂപ നല്‍കി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പെട്ടെന്നു കേള്‍ക്കുമ്പോള്‍ ആരും ഞെട്ടിപ്പോകുന്ന കണക്കാണ് മാധ്യമങ്ങള്‍ കൊടുത്തത്. വയനാട് വിഷയത്തില്‍ കേന്ദ്രത്തിന് സര്‍ക്കാര്‍ കള്ളക്കണക്ക് കൊടുത്തുവെന്ന ആരോപണം പ്രതിപക്ഷവും ഉന്നയിച്ചു. കേരളം കണക്കുകള്‍ പെരുപ്പിച്ച് അനര്‍ഹമായ കേന്ദ്രസഹായം നേടാന്‍ ശ്രമിക്കുന്നുവെന്ന വ്യാജകഥ ഒരു വിഭാഗം ജനങ്ങളുടെ മനസില്‍ കടന്നുകയറി. കേരളവും അവിടുത്തെ ജനങ്ങളും ലോകമാകെ അപമാനിക്കപ്പെട്ടു. വ്യാജവാര്‍ത്തകളുടെ പിന്നിലുള്ള അജന്‍ഡ നാടിന് എതിരെയുളളതാണ്. ടൗണ്‍ഷിപ്പ് നിര്‍മിക്കണമെങ്കില്‍ 2200 കോടി ആവശ്യമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. മെമ്മോറാണ്ടത്തിലൂടെ ആവശ്യപ്പെട്ടത് 219 കോടികള്‍ മാത്രം.മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി ആലോചിക്കുമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates