

ഷാർജ: അന്തരിച്ച മുൻ എംഎൽഎയും വ്യവസായിയുമായിരുന്ന യൂനുസ് കുഞ്ഞിന്റെ സ്മരണകൾ സമാഹരിച്ച മനുഷ്യ സ്നേഹത്തിന്റെ നിറകുടം എന്ന പുസ്തകം പ്രകാശനം ചെയ്തു. യുഎഇ കെഎംസിസി ജനറൽ സെക്രട്ടറ്റ പികെ അൻവർ നഹയാണ് യൂനുസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷൻസ് ചെയർമാൻ ഷാജഹാൻ യൂനുസിനു നൽകി പുസ്തകം പ്രകാശനം ചെയ്തത്.
ലിപി പബ്ളിക്കേഷൻസാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. യൂനുസ് കുഞ്ഞിന്റെ സ്മരണകൾ സമാഹരിച്ചുകൊണ്ടുള്ള പുസ്തകത്തിന്റെ എഡിറ്റർ മകൻ നൗഷാദ് യൂനുസാണ്. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വച്ചാണ് പുസ്തക പ്രകാശനം നടന്നത്.
ഡോ. സി.പി. ബാവഹാജി അധ്യക്ഷനായിരുന്നു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിസന്റ് വൈ എ റഹിം, മുജീബ്, ഡോ. നെസ് മൽ മുസലിയാർ, നീൽ ഡിക്രൂസ്, ആദിൽ കിളിയമണ്ണിൽ, സജീദ് ഖാൻ ,ഷഹീർ, ലിപി അക്ബർ തുടങ്ങിയവർ പ്രസംഗിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates