മേപ്പയൂരിലെ വിവാഹ റോഡ് ഷോ; വാഹനങ്ങള്‍ പിടിച്ചെടുത്ത് എംവിഡി; ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

Meppayur Wedding celebration case: MVD seizes vehicles
റോഡ് ഷോ
Updated on
1 min read

കോഴിക്കോട്: മേപ്പയൂരിലെ റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷത്തില്‍ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. അപകടകരമായ രീതിയില്‍ ഗതാഗത തടസ്സമുണ്ടാക്കി ആഢംബര കാറുകളില്‍ 'റോഡ് ഷോ' നടത്തിയ സംഭവത്തിലാണ് എംവിഡി നടപടി.

കോഴിക്കോട് മേപ്പയ്യൂര്‍ മഞ്ഞക്കുളത്ത് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചത്. ഘോഷയാത്രയില്‍ പങ്കെടുത്ത മുഴുവന്‍ വാഹനങ്ങളും മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു.

വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ താല്‍ക്കാലികമായി റദ്ദാക്കിയിട്ടുണ്ട്. ഡ്രൈവര്‍മാര്‍ക്ക് എടപ്പാളില്‍ നടക്കുന്ന റോഡ് സുരക്ഷ ക്ലാസില്‍ പങ്കെടുക്കാനും മെഡിക്കല്‍ കോളജില്‍ ഒരു മാസത്തെ സാമൂഹ്യ സേവനത്തിനും അയക്കും. റോഡ് ഷോയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചിരുന്നു. വിഡിയോയിലുള്ള മുഴുവന്‍ വാഹനങ്ങളോടും ഇന്ന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരുന്നു.

Meppayur Wedding celebration case: MVD seizes vehicles
യുഡിഎഫിന് 89 സീറ്റ് ലഭിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടേണ്ട: പി വി അന്‍വറിന്‍റെ സര്‍വേ റിപ്പോര്‍ട്ട്

കഴിഞ്ഞ ദിവസമാണ് മേപ്പയൂര്‍ മഞ്ഞക്കുളത്ത് നരക്കോട് സ്വദേശികളുടെ വിവാഹത്തോടനുബന്ധിച്ച് റോഡില്‍ ഗതാഗത തടസമുണ്ടാക്കി യുവാക്കള്‍ യാത്രചെയ്തത്. 5 ആഡംബര വാഹനങ്ങളിലാണ് യുവാക്കള്‍ സഞ്ചരിച്ചത്. കാറിനു മുകളില്‍ കയറിയും ഡോര്‍ തുറന്നു പിടിച്ചുമായിരുന്നു യാത്ര. വാഹനങ്ങളിലുണ്ടായിരുന്ന യുവാക്കള്‍ ഡോറിലൂടെ തല പുറത്തിട്ട് അപകടകരമായ രീതിയിലാണു യാത്ര ചെയ്തത്. ഇതിനു തൊട്ടു പിന്നാലെയാണ് വരനും സംഘവും മറ്റൊരു കാറില്‍ വന്നത്. ഈ വാഹനങ്ങളുടെ നമ്പര്‍ സഹിതം നാട്ടുകാര്‍ മേപ്പയൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Summary

Meppayur Wedding celebration case: MVD seizes vehicles

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com