മെസിയെ കുറിച്ച് ചോദിച്ചു; റിപ്പോർട്ടറുടെ ചെവിയിൽ മറുപടി, പ്രകോപിതനായി മന്ത്രിയും എംഎൽഎയും; ചാനൽ മൈക്കുകൾ തള്ളി മാറ്റി (വിഡിയോ)

തൃശൂര്‍ എരുമപ്പെട്ടിയില്‍ സ്‌കൂള്‍ ഗ്രൗണ്ട് ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോഴാണ് സംഭവം
The minister was furious
പ്രകോപിതനായി മന്ത്രി, messi kerala visit
Updated on
1 min read

തൃശൂര്‍: ലയണൽ മെസിയുടെ കേരളത്തിലേക്കുള്ള വരവിനെ കുറിച്ചുള്ള ചോദ്യത്തിന് പ്രകോപിതനായി കായിക മന്ത്രി വി അബ്ദുറഹിമാൻ. റിപ്പോര്‍ട്ടറുടെ തോളില്‍ കൈയിട്ടു ബലമായി മാറ്റിക്കൊണ്ടുപോയി തട്ടിക്കയറി സംസാരിച്ചുവെന്നും ആരോപണമുണ്ട്.

'നീ കോ- സ്‌പോണ്‍സറോട് ചോദിക്കടാ..' എന്നാണ് മന്ത്രി പറഞ്ഞത്. സീനുണ്ടാക്കാനാണോ എന്നു ചോദിച്ച് മന്ത്രിക്കൊപ്പമുണ്ടായിരുന്ന മുന്‍മന്ത്രി എസി മൊയ്തീന്‍ എംഎല്‍എ ചാനല്‍ മൈക്കുകള്‍ തള്ളിമാറ്റുന്നതും വിഡിയോയില്‍ കാണാം. പിന്നാലെ പൊലീസും പാര്‍ട്ടി പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരേ തിരിഞ്ഞു.

The minister was furious
തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ നേര്‍ന്നത്; വിഡി സതീശന് ഉണ്ണിയപ്പം കൊണ്ട് തുലാഭാരം

തൃശൂര്‍ എരുമപ്പെട്ടിയില്‍ സ്‌കൂള്‍ ഗ്രൗണ്ട് ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോഴാണ് സംഭവം. വൃത്തികേട് കാണിക്കരുത് എന്നു മന്ത്രിയും എസി മൊയ്തീനും പറയുന്നുണ്ട്. മാധ്യമ പ്രവര്‍ത്തകരെ പരിപാടിയില്‍ പ്രവേശിപ്പിച്ചുതുമില്ല. നീ എല്ലാത്തിലും കുളം കലക്കാന്‍ നോക്കണ്ടാട്ടോ എന്ന് പാര്‍ട്ടി പ്രവര്‍ത്തകന്റെ ഭീഷണിയും വിഡിയോയില്‍ കേള്‍ക്കാം.

The minister was furious
ഓണ്‍ലൈനില്‍ സമയം ചെലവഴിക്കുന്ന കുട്ടിയുണ്ടോ നിങ്ങള്‍ക്ക്? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം; പൊലീസിന്റെ അറിയിപ്പ്
Summary

messi kerala visit: The incident occurred when he arrived to inaugurate the school grounds at Erumapetty, Thrissur.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com