മേതില്‍ രാധാകൃഷ്ണന് പ്രഥമ ഇ- മലയാളി പുരസ്‌കാരം

കാഷ് അവാര്‍ഡ് ചിന്തകനും എഴുത്തുകാരനുമായ കെ വേണു മേതിലിനു സമ്മാനിക്കും. ഫലകം സാഹിത്യ അക്കാദമി ചെയര്‍മാന്‍ പ്രശസ്ത കവി കെ സച്ചിദാനന്ദന്‍ മേതിലിനു കൈമാറും.
മേതില്‍ രാധാകൃഷ്ണന്‍
Methil Radhakrishnanfile
Updated on
1 min read

ന്യൂയോര്‍ക്ക്: 2025ലെ പ്രഥമ ഇ-മലയാളി പുരസ്‌കാരം പ്രശസ്ത സാഹിത്യകാരന്‍ മേതില്‍ രാധാകൃഷ്ണന് സമ്മാനിക്കും. ഒരു ലക്ഷം രൂപയും ഫലകവുമാണ് അവാര്‍ഡ്. കാഷ് അവാര്‍ഡ് ചിന്തകനും എഴുത്തുകാരനുമായ കെ വേണു മേതിലിനു സമ്മാനിക്കും. ഫലകം സാഹിത്യ അക്കാദമി ചെയര്‍മാന്‍ പ്രശസ്ത കവി കെ സച്ചിദാനന്ദന്‍ മേതിലിനു കൈമാറും.

മേതില്‍ രാധാകൃഷ്ണന്‍
എറിഞ്ഞ ഷൂ തിരികെ നല്‍കാന്‍ പൊലീസിന് നിര്‍ദേശം, ചീഫ് ജസ്റ്റിസിന് നേരെ അക്രമം നടത്തിയ അഭിഭാഷകനെ വിട്ടയച്ചു

ശാസ്ത്രത്തെ സാഹിത്യത്തോട് അടുപ്പിച്ച കിടയറ്റ ലേഖനങ്ങളും നിര്‍മിതബുദ്ധി മുഖ്യവിഷയമാക്കി 1999ല്‍ പ്രസിദ്ധീകരിച്ച 'ദൈവം, മനുഷ്യന്‍, യന്ത്രം' എന്ന കൃതിയും മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്. കവി, കഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളില്‍ മലയാള സാഹിത്യത്തിനു പുതിയ ഭാവുകത്വം നല്‍കിയ എഴുത്തുകാരനാണ് മേതില്‍ രാധാകൃഷ്ണന്‍.

മേതില്‍ രാധാകൃഷ്ണന്‍
'നിങ്ങള്‍ ഓകെ ആണോ.... ചോദ്യത്തിന് പിന്നാലെ ആക്രമണം', യുഎസില്‍ ഇന്ത്യന്‍ വംശജനെ വെടിവച്ച് കൊന്നു

തൃശ്ശൂര്‍ പ്രസ് ക്ല്ബ്ബില്‍ ഒക്ടോബര്‍ 19 ഞായറാഴ്ച ഉച്ച കഴിഞ്ഞു മൂന്നിന് നടക്കുന്ന ചടങ്ങില്‍ സമ്മാനം നല്‍കുമെന്ന് ഇ മലയാളി എഡിറ്റര്‍ ജോര്‍ജ് ജോസഫ് ന്യൂയോര്‍ക്കില്‍ അറിയിച്ചു. ന്യൂയോര്‍ക്കില്‍ നിന്നുള്ള മലയാളം പ്രസിദ്ധീകരണമാണ് ഇ-മലയാളി ഡോട്ട് കോമും വീക്കിലിയും മാസികയും.

Summary

Methil Radhakrishnan wins first E Malayali Award

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Theatre: The Myth of Reality
Dhanush
Thiruvanchoor Speaker Dias
kn balagopal, thiruvanchoor, pinarayi
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com