

എംജി സര്‍വകലാശാല ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് പരീക്ഷാ കൺട്രോളർ വ്യക്തമാക്കി.
പിഎച്ച്ഡി എൻട്രൻസ് പരീക്ഷ മാറ്റി
ജൂലൈ ഒൻപത് (ശനി), പത്ത് (ഞായർ) തീയതികളിൽ കോട്ടയം സി.എം.എസ്. കോളേജിൽ വച്ച് നടത്താൻ നിശ്ചയിച്ചിരുന്ന പി.എച്ച്.ഡി പ്രവേശന പരീക്ഷ 2022 യഥാക്രമം ജൂലൈ 16 (ശനി), 17 (ഞായർ) തീയതികളിലേക്ക് മാറ്റി വച്ചു. വിശദവിവരങ്ങൾക്ക് http://phd.mgu.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ 0481-2732947 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.
പിഎച്ച്ഡി എൻട്രൻസ്: അപേക്ഷ പൂർത്തികരിക്കാൻ അവസരം
മഹാത്മാഗാന്ധി സർവ്വകലാശാലയുടെ പി.എച്ച്.ഡി. പ്രവേശന പരീക്ഷക്ക് വേണ്ടി ഓൺലൈനായി അപേക്ഷ സമർപ്പിച്ചപ്പോൾ ഫീസ് അടച്ചതിന് ശേഷം അപേക്ഷ പൂർത്തീകരിക്കാൻ കഴിയാതിരുന്ന അപേക്ഷകർക്കായി ഓൺലൈൻ രജിസ്‌ട്രേഷൻ പോർട്ടൽ ജൂലൈ ഏഴ്, എട്ട് തീയതികളിലായി തുറന്നു കൊടുക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി 0481-2732947 എന്ന നമ്പറിൽ ബന്ധപ്പെടുക.
----------------------------------
2022 JULY 5
© Mahatma Gandhi University
www.mgu.ac.in
#mguniversity
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates