എംജി വിസിക്ക് പുനര്‍നിയമനം നല്‍കണം; സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി

എംജി സര്‍വകലാശാല വിസിയുടെ പ്രായപരിധി 65 ആയി നിശ്ചയിച്ചിട്ടുള്ളത് കൊണ്ട് അദ്ദേഹത്തിന് പുനര്‍ നിയമന നല്‍കാവുന്നതാണ് എന്നാണ് സര്‍ക്കാരിന്റെ നിലപാട്.
ഡോ: സാബു തോമസ്
ഡോ: സാബു തോമസ്
Updated on
1 min read

തിരുവനന്തപുരം:  എംജി വിസിക്ക് പുനര്‍നിയമനം നല്‍കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഈ മാസം 27 ന് കാലാവധി അവസാനിക്കുന്ന എംജി സര്‍വകലാശാല വിസി ഡോ:സാബു തോമസിന് പുനര്‍ നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. സാബു തോമസിന്റെ കാലാവധി അവസാനിക്കുമ്പോള്‍ പകരക്കാരനായി  ആരെ നിയമിക്കണമെന്ന്  ഗവര്‍ണര്‍ സര്‍ക്കാരിനോട് കഴിഞ്ഞ ആഴ്ച ആരാഞ്ഞിരുന്നു. അതിന് മറുപടിയായാണ്  സര്‍ക്കാര്‍  ഇപ്പോള്‍ കത്തയച്ചിരിക്കുന്നത്.

എംജി സര്‍വകലാശാല വിസിയുടെ പ്രായപരിധി 65 ആയി നിശ്ചയിച്ചിട്ടുള്ളത് കൊണ്ട് അദ്ദേഹത്തിന് പുനര്‍ നിയമന നല്‍കാവുന്നതാണ് എന്നാണ് സര്‍ക്കാരിന്റെ നിലപാട്. കണ്ണൂര്‍ സര്‍വകലാശാല വിസി ഡോ: ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുമ്പോഴാണ് വീണ്ടും പുനര്‍ നിയമനം.
 
സാങ്കേതികസര്‍വകലാശാല വിസി ഡോ: രാജശ്രീയെ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് പിരിച്ചുവിട്ടതിന് സമാനമായി സാബു തോമസിനേയും പിരിച്ചു വിടാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് ഗവര്‍ണര്‍ നല്‍കിയിരിക്കുമ്പോഴാണ് അദ്ദേഹത്തിന് പുനര്‍നിയമന നല്‍കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഡോ: സാബു തോമസിന്റെ നിലവിലെ 
വിസിനിയമനം യൂണിവേഴ്‌സിറ്റി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍  കാരണം കാണിക്കാന്‍ നോട്ടീസ് നല്‍കിയിട്ടുള്ളതെങ്കിലും  ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് അദ്ദേഹം തുടരുകയാണ്.ആദ്യ നിയമനം തന്നെ ചട്ടവിരുദ്ധം എന്ന് ചൂണ്ടിക്കാട്ടി സാബു തോമസിനെതിരെയുള്ള ക്വാവാറണ്ടോ ഹര്‍ജ്ജിയും കോടതിയുടെ പരിഗണയിലാണ്.  സെര്‍ച്ച് കമ്മിറ്റി കൂടാതെ സാബു തോമസിന് പുനര്‍ നിയമനം നല്‍കിയാല്‍ അത് വീണ്ടും നിയമക്കുരുക്കാവും.

താല്‍ക്കാലിക വിസി നിയമനങ്ങളില്‍ സര്‍ക്കാര്‍ താല്‍പ്പര്യം നടക്കട്ടെ എന്ന  അയഞ്ഞ നിലപാടിലാണ് ഗവര്‍ണര്‍. സ്ഥിരം വിസി നിയമനം  ചട്ടപ്രകാരം നടത്താനാണ് ഗവര്‍ണര്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ ഗവര്‍ണറുടെ കാലാവധി അവസാനിക്കുന്നതുവരെ ഇന്‍ചാര്‍ജ് വിസി മാരെ വച്ച് ഭരണം നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് . അതുകൊണ്ടാണ് സെര്‍ച്ച് കമ്മിറ്റി രൂപീകരണത്തില്‍ യൂണിവേഴ്‌സിറ്റികള്‍ തങ്ങളുടെ പ്രതിനിധിയെ നല്‍കാന്‍ വിമുഖത കാട്ടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com