'ലോഡ് ഷെഡിങ് ഇല്ല, ട്രിപ്പ് ആകുന്നതാണ്'; ഉഷ്ണതരംഗം ആരെങ്കിലും പ്രതീക്ഷിച്ചോ?: കെ കൃഷ്ണന്‍കുട്ടി

ഇപ്പോള്‍ 280 മെഗാവാട്ട് വൈദ്യുതി കിട്ടിയിട്ടുണ്ട്. ഇനിയും കൂടുതല്‍ കിട്ടിയാല്‍ ഒരും പ്രശ്‌നവും വരില്ല. ഇന്നലെ രാത്രി മഴ പെയ്തു. ഇന്ന് കാലാവസ്ഥ അനുകൂലമാണ്. അങ്ങനെ വന്നാല്‍ വൈദ്യുതി വാങ്ങേണ്ടിവരില്ലെന്നും മന്ത്രി പറഞ്ഞു.
k krishnan kutty
കെ കൃഷ്ണന്‍കുട്ടി
Author:
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഇല്ലെന്നും ഉള്ളത് ലോഡ് കൂടുമ്പോള്‍ ട്രിപ്പ് ആകുന്നതുമാണെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. കാറ്റും മഴയും വന്നാല്‍ കറന്റ് പോകും. വൈദ്യുതി പ്രതിസന്ധിക്ക് കാരണം കാലാവസ്ഥയില്‍ വന്ന മാറ്റമാണ്. വൈദ്യുതി വാങ്ങുന്നതിലെ കാലതാമസത്തിന് കാരണം റെഗുലേറ്ററി കമ്മീഷനാണ് ഉത്തരവാദിയെന്നും മന്ത്രി പറഞ്ഞു. റെഗുലേറ്ററി കമ്മിറ്റി അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി.

k krishnan kutty
ലോഡ് ഷെഡിങ് ഇനി അധിക നാൾ ഉണ്ടാവില്ല, കൂടംകുളത്ത് നിന്ന് 200 മെ​ഗാവാട്ട് വൈദ്യുതി കിട്ടിത്തുടങ്ങി

'പവര്‍ ഉപയോഗം കുടുതലായി വരുമ്പോള്‍ ട്രിപ്പ് ആകുന്നതാണ് ഇപ്പോഴുള്ളത്. അത് അഞ്ചോ, പത്തോ മിനിറ്റോ ആണ്. ട്രിപ്പ് ആകുന്നത് ലോഡ് ഷെഡിങ് അല്ല. അത് തമ്മില്‍ വ്യത്യാസമുണ്ട്. സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഇല്ല. സാഹചര്യം നോക്കിയിട്ടേ അക്കാര്യം തീരുമാനിക്കൂ. ഇപ്പോള്‍ 280 മെഗാവാട്ട് വൈദ്യുതി കിട്ടിയിട്ടുണ്ട്. ഇനിയും കൂടുതല്‍ കിട്ടിയാല്‍ ഒരും പ്രശ്‌നവും വരില്ല. ഇന്നലെ രാത്രി മഴ പെയ്തു. ഇന്ന് കാലാവസ്ഥ അനുകൂലമാണ്. അങ്ങനെ വന്നാല്‍ വൈദ്യുതി വാങ്ങേണ്ടിവരില്ലെന്നും മന്ത്രി പറഞ്ഞു.

k krishnan kutty
കൊടുംചൂടിൽ നിന്നും രക്ഷ തേടി പെരിയാർ വാലി കനാലിൽ കുളിക്കാനിറങ്ങി; അടിയൊഴുക്കില്‍ പൊലിഞ്ഞത് മൂന്നു ജീവന്‍

വൈദ്യുതി വാങ്ങുന്നതിലെ കാലതാമസം റെഗുലേറ്ററി കമ്മീഷനോട്‌ചോദിച്ചാല്‍ മതി. ബോര്‍ഡ് അത്തരമൊരു നിര്‍ദേശം നല്‍കിയിട്ടില്ല. ബോര്‍ഡ് വൈദ്യുതി കിട്ടുമെന്ന് പ്രതീക്ഷയിലായിരുന്നു. വൈദ്യുതി കൂടുതല്‍ വാങ്ങിയിട്ട് ആവശ്യം വന്നില്ലെങ്കില്‍ ബോര്‍ഡിന് വലിയ നഷ്ടമുണ്ടാകില്ലേയെന്നും മന്ത്രി ചോദിച്ചു. മന്ത്രിയെന്ന നിലയില്‍ റെഗുലേറ്ററി കമ്മീഷനെ കുറ്റം പറയുന്നത് ശരിയല്ല.

ഉഷ്ണതരംഗം ഇങ്ങനെയാകുമെന്ന് ആരെങ്കിലും പ്രതീക്ഷിച്ചിരുന്നോയെന്നും മന്ത്രി ചോദിച്ചു. സംസ്ഥാനത്ത് വൈദ്യുതി വാഹനങ്ങള്‍ കുടുതല്‍ ഉള്ളതും തിരിച്ചടിയായി. വീടുകളില്‍ പാചകം വാതകം കിട്ടാതായപ്പോള്‍ എല്ലാവരും ഇന്‍ഡെക്ഷന്‍ കുക്കറിലേക്ക് മാറി. ഗള്‍ഫ് യുദ്ധം ആരെങ്കിലും പ്രതീക്ഷിച്ചോ? ആരെങ്കിലും ഇത്തരമൊരു വൈദ്യുതി പ്രതിസന്ധി പ്രതീക്ഷിച്ചോ?. നിലവിലെ സാഹചര്യത്തില്‍ വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്നും മന്ത്രി പറഞ്ഞു നാല് എസി ഉപയോഗിക്കുന്നത് ഒന്ന് ആക്കുക. ഇന്‍ഡെക്ഷന്‍ കുക്കര്‍ ഉപയോഗം കുറയ്ക്കുക. ഗ്രൈന്‍ഡറും വാഷിങ് മെഷീന്‍ ഉപയോഗം കുറച്ചാല്‍ ഡ്രിപ്പ് ആകുന്നത് കുറയുമെന്നും മന്ത്രിപറഞ്ഞു

Summary

Minister Denies Load Shedding; Attributes Frequent Cuts to System Overload

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com