

കല്‍പ്പറ്റ: ശ്രുതിയുടെ വീടിനായുള്ള അപേക്ഷ തള്ളിയിട്ടില്ലെന്ന് മന്ത്രി കെ രാജന്‍. പതിനഞ്ച് ലക്ഷം രൂപ തിരികെ നല്‍കാമെന്നും കല്‍പ്പറ്റ ടൗണ്‍ഷിപ്പില്‍ വീട് നിര്‍മിച്ച് നല്‍കണമെന്നും ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിച്ചവരില്‍ ശ്രുതിയുള്‍പ്പടെ മൂന്ന് പേരുണ്ടെന്നും മന്ത്രി അറിയിച്ചു. മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പ്രതികരണം. ശ്രുതിയുടെ അപേക്ഷ തള്ളിയെന്നത് തെരഞ്ഞെടുപ്പ് സമയത്ത് വിവാദമായിരുന്നു.
''ശ്രുതിയുടെ വീട് മാത്രമായിട്ട് തള്ളിയിട്ടില്ല. ക്യാബിനറ്റിന് മുമ്പാകെ 10-ാം തിയ്യതി ശ്രുതി ഉള്‍പ്പടെ മൂന്ന് പേര്‍ 15 ലക്ഷം രൂപ തിരികെ അടയ്ക്കാമെന്നും ഇവിടേക്ക് തിരികെ വരാമെന്നും അപേക്ഷിച്ചതായി അറിയിച്ചിരുന്നു. 104 പേര്‍ പണം വാങ്ങിച്ചു പോയവരാണ്. അവരില്‍ പലരും തിരിച്ചു വന്നേക്കാം. പലരും പറ്റിച്ചതും കബളിപ്പിച്ചതുമൊക്കൊയുള്ളത് വച്ചു നോക്കുമ്പോള്‍'' കെ രാജന്‍ പറയുന്നു.
''തിരിച്ചുവരുന്നതില്‍ കുഴപ്പമൊന്നുമില്ല. പക്ഷെ എന്തുകൊണ്ട് തിരികെ വരുന്നുവെന്നതിന് ഉചിതമായൊരു കാരണം രേഖപ്പെടുത്തണം. അതുകൊണ്ട് തള്ളിയിട്ടില്ല. താല്‍ക്കാലികമായി ദുരന്തനിവാരണ വകുപ്പിനോട് തന്നെ എന്തുകൊണ്ടാണ് തിരികെ വരുന്നതെന്ന് അന്വേഷിച്ച് ബോധ്യപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടു'' എന്നാണ് മന്ത്രി അറിയിച്ചത്.
ശ്രുതിയുടെ കാര്യത്തില്‍ ഈ ഗവണ്‍മെന്റ് എടുത്തത് പോലെ ഗൗരവ്വമായൊരു ഇടപെടല്‍ മറ്റാരാണ് എടുത്തിട്ടുള്ളത്. വീട്ടുകാരേയും പ്രതിശ്രുത വരനേയും നഷ്ടമായ സാഹചര്യത്തില്‍ റവന്യു വകുപ്പില്‍ തന്നെ ജോലി നല്‍കാന്‍ എല്ലാ മുന്‍ഗണനകളും മറന്നുവെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.
അതേസമയം ഖദീജ പറമ്പില്‍വീട്, ആയിഷ പാലോക്കാടാന്‍, ശ്രുതി എന്നിവരാണ് 25 ലക്ഷം തിരികെ നല്‍കാമെന്ന് അപേക്ഷ നല്‍കിയിട്ടുള്ളത്. മൂന്നും തള്ളിക്കളഞ്ഞിട്ടില്ല. ഉചിതമായ കാരണം ബോധ്യപ്പെടുത്താന്‍ ദുരന്തനിവാരണ വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates